കീഴലില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍

0
4140

വടകര: കീഴല്‍ തൊഴിലാളി മുക്കില്‍ അമ്മയും ഒന്നര വയസുള്ള മകളും മരിച്ച നിലയില്‍. പ്രൈവറ്റ്സെക്യൂരിറ്റി ജീവനക്കാരനായ കീഴലിലെ കുഴി പറമ്പത്ത് parco - Copyദീപുവിന്റെ ഭാര്യ ശാലിനി എന്ന ഷീബ (39), മകള്‍ ദിയ എന്നിവരാണ് മരിച്ചത്. ഷീബ തൂങ്ങി മരിച്ച നിലയിലും മകള്‍ ദിയ കിടപ്പുമുറിയില്‍ ഉറങ്ങിക്കിടന്ന നിലയിലുമാണ്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടിനു പുറത്ത് ജോലി ചെയ്യുകയായിരുന്ന ദീപു അകത്ത് ചെന്ന അവസരത്തില്‍ മകള്‍ക്ക് അനക്കമില്ലാത്തത് കണ്ട് നിലവിളിച്ചു. അയല്‍വാസികള്‍ ഓടിയെത്തി അന്വേഷിച്ചപ്പോഴാണ് ഷീബയെ മറ്റൊരു മുറിയില്‍ മച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. 
ഇരുവരുടേയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്
മോര്‍ച്ചറിയിലേക്കു മാറ്റി. മയ്യന്നൂര്‍ തട്ടാറത്ത് മീത്തല്‍ പട്ടര്‍ ചുട്ടുപറമ്പത്ത് ബാലന്റെയും ലീലയുടെയും മകളാണ് ഷീബ. സഹോദരങ്ങള്‍: അനീഷ്,അനിത. ബന്ധുക്കള്‍ വടകര പോലീസില്‍ പരാതി നല്‍കി.

555555555555555