വടകര കത്തോലിക്കാ ദേവാലയം നവതിയുടെ നിറവില്‍

0
241

വടകര: നഗരത്തിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയം നവതി ആഘോഷിക്കുന്നു. നാളെ (ഞായര്‍) parco - Copyരാവിലെ 9.15 ന് ഇടവക വികാരി ഫാദര്‍ സജീവ് വര്‍ഗീസ് കൊടി ഉയര്‍ത്തുന്നതോടെ തുടങ്ങുന്ന ആഘോഷ പരിപാടികള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കും. ഈ വര്‍ഷത്തെ തിരുനാള്‍ മഹോത്സവം 14 മുതല്‍ 20 വരെ നടക്കും
തിരുനാളിന്റെ പ്രധാന ദിനമായ 19ന് വൈകുന്നേരം കോഴിക്കോട് രൂപതാ മെത്രാന്‍ വര്‍ഗീസ് ചക്കാലക്കലിന് സ്വീകരണവും തുടര്‍ന്ന് സാഘോഷമായ ദിവ്യബലി, ഭക്തിസാന്ദ്രമായ നഗരപ്രദക്ഷിണം എന്നിവയും നടക്കും. തിരുനാള്‍ ദിനമായ 20 നു രാവിലെ കോഴിക്കോട് രൂപതാ വികാരി ജനറല്‍ ജനറല്‍ തോമസ് പനക്കലിനു സ്വീകരണം നല്‍കും. ദിവ്യബലി, പ്രദക്ഷിണം, നേര്‍ച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.
പതിനാലു മുതല്‍ എല്ലാ ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും ഉണ്ട്.

555555555555555