വടകരയിലെ ഷാഹിദ് അഫ്രീദി കര്‍ണാടക സന്തോഷ് ട്രോഫി ക്യാമ്പില്‍

0
1281

വടകര: വടകരയുടെ മണ്ണില്‍ നിന്ന് ഒരു യുവതാരം കര്‍ണാടക സന്തോഷ് ട്രോഫി ടീം ക്യാമ്പില്‍ ഇടം നേടി. താഴെഅങ്ങാടിയിലെ ഷാഹിദ് അഫ്രീദിയാണ് ഈ ഫുട്‌ബോള്‍ പ്രതിഭ. ബംഗ്ലൂരു സൂപ്പര്‍ ഡിവിഷന്‍ ക്ലബ്ബായ ഇന്‍ഡിപെന്‍ഡന്റ് എഫ്‌സിയില്‍ തന്റേതായ ശൈലിയില്‍ സ്ട്രൈക്കര്‍ പൊസിഷനില്‍ കളിച്ച് നിരവധി ഗോളുകള്‍ parco - Copyനേടിക്കൊണ്ടാണ് അഫ്രീദി കര്‍ണാടക സ്റ്റേറ്റ് ടീമിലേക്കുള്ള വഴി തുറന്നിരിക്കുന്നത്. എംബിഎ വിദ്യാര്‍ഥിയായ ഈ ഇരുപത്തിരണ്ടുകാരനു ലഭിച്ച സുവര്‍ണാവസരമാണ് കര്‍ണാടക ടീം ക്യാമ്പ് സെലക്ഷന്‍.
കുട്ടിക്കാലം മുതലേ ഫുട്‌ബോള്‍ കമ്പം കയറിയ അഫ്രീദി താഴെഅങ്ങാടിയിലെ പ്രശസ്തമായ റൈസിംഗ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ മിന്നുംതാരവും ക്യാപ്റ്റനുമാണ്. വടകര സൊസൈറ്റി ഗ്രൗണ്ടിന്റെ മാണിക്യമായാണ് ഈ മിടുക്കന്‍ അറിയപ്പെടുന്നത്. ഡിസ്ട്രിക്ട് ബി ഡിവിഷന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ കുഫ വടകരക്കു വേണ്ടി ബൂട്ട് കെട്ടിയിരുന്നു. പങ്കെടുത്ത മത്സരങ്ങളിലെല്ലാം തന്റേതായ പ്രതിഭ പ്രകടിപ്പിക്കാന്‍ അഫ്രീദിക്കു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ബംഗ്ലൂരു ക്ലബില്‍ കളിക്കാനും അവിടെ നിന്ന് കര്‍ണാടകയുടെ സന്തോഷ് ട്രോഫി ടീം ക്യാമ്പിലേക്കു ചുവട് വെക്കാനും 555555555555555കഴിഞ്ഞത്. നല്ല പന്തടക്കവും ഡ്രിബ്ലിംഗും മാരകമായ അറ്റാക്കിംഗ് പാടവവും ഈ ചെറുപ്പക്കാനെ വേറിട്ടു നിര്‍ത്തുന്നു. കൃത്യതയോടെയുള്ള ഫിനിഷിംഗാണ് മറ്റൊരു പ്രത്യേകത. ഒരു ഫോര്‍വേഡിനു വേണ്ട എല്ലാ ഗുണങ്ങളും ഈ യുവതാരത്തിന്റെ മേന്മയാണ്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയാണ് ഈ താരം നല്‍കുന്നത്.
കസ്റ്റംസ്‌റോഡിലെ മറിയംസില്‍
മഴുക്കല്‍ ഇബ്രാഹിമിന്റെയും മണ്ണിച്ചിന്റവിട ഷക്കീലയുടെയും മകനായ അഫ്രീദി പൂര്‍ണ ശാരീരിക ക്ഷമതയോടെ കര്‍ണാടക സന്തോഷ് ട്രോഫി ടീമിനു വേണ്ടി ബൂട്ട് അണിയുന്നത് കാത്തിരിക്കുകയാണ് നാട്ടുകാരും ഫുട്‌ബോള്‍ പ്രേമികളും. ഷബീര്‍, ശബ്‌നം, ഷക്കീം എന്നിവര്‍ സഹോദരങ്ങളാണ്.

അഫ്രീദിയെ 13-ാം തിയതി ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മുക്കോലഭാഗം ജെബി സ്‌കൂളില്‍ സിസ്റ്റ വടകരയുടെ നേതൃത്വത്തില്‍ അനുമോദിക്കും.