ടെക്‌നിക്കല്‍ സ്‌കൂള്‍ സംസ്ഥാന കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

  0
  165

   

  വടകര: സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കലോത്സവത്തിന് വടകരയില്‍ വര്‍ണാഭമായ parco - Copyതുടക്കം. വടകര ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സി.കെ.നാണു എംഎല്‍എ ഭദ്രദീപം കൊളുത്തി മേളയുടെ ഔപചാരിക ഉല്‍ഘാടനം
  നിര്‍വ്വഹിച്ചു. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, aമോഡല്‍പോളി, ലയണ്‍സ് ഹാള്‍ എന്നിവിടങ്ങളിലെ ആറു വേദികളിലായാണ് മത്സരം. 39 സര്‍ക്കാര്‍ ടെക്‌നിക്കല്‍ സ്‌കൂളുകള്‍, ഐഎച്ച്ആര്‍ഡിക്ക് കീഴിലെ ഒമ്പത് ഹൈസ്‌കൂളുകള്‍ എന്നിവിടങ്ങളിലെ തൊള്ളായിരത്തോളം പ്രതിഭകളാണ് മൂന്നു ദിവസത്തെ മേളയില്‍ മാറ്റുരക്കുന്നത്. 555555555555555ഞായറാഴ്ചവൈകീട്ടോടെ മേള സമാപിക്കും.
  പ്രളയനാന്തര കേരളത്തിലെ ആഘോഷങ്ങളെല്ലാം ലളിതമായിരിക്കണമെന്ന നിര്‍ദ്ദേശം ഉള്‍ക്കൊണ്ട് സാങ്കേതിക വിദ്യാഭ്യാസ
  വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി.ഗോപാലന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ റീനാ
  ജയരാജ്, പി.അശോകന്‍, കെ.ഗോപാലകൃഷ്ണന്‍, കെ.സി.സുഗതകുമാര്‍, ഏ.വി.സുരജിത്ത്
  എന്നിവര്‍ സന്നിഹിതരായി.

  മത്സര വിജയികള്‍:

  പദ്യം ചൊല്ലല്‍ (ഇംഗ്ലീഷ്): 1.ഹരിത്ത്
  രാംദാസ് (ടി.എച്ച്.എസ്-കൊക്കൂര്‍, മലപ്പുറം) 2.മുഹമ്മദ് ഷാമില്‍ (ടി.എച്ച്.എസ്.
  മാനന്തവാടി), 3.സൗരവ്.ആര്‍.നാഥ് (ടി.എച്ച്.എസ്, കുറ്റിപ്പുറം)

  പ്രസംഗം (ഇംഗ്ലീഷ്): 1.ഗോപിക ദിനേശന്‍ (ടി.എച്ച്.എസ്, പെരിന്തല്‍മണ്ണ), 2.അമ്മുഷിത
  സുരേഷ് (ടി.എച്ച്.എസ്, വട്ടംകുളം) 3.അല്ലമ ആദില്‍ (ടി.എച്ച്.എസ്, അയവന-എറണാകുളം)

  ഓട്ടന്‍ തുള്ളല്‍ (പെണ്‍): 1.നീരജ.പി (ടി.എച്ച്.എസ്,കുറ്റിപ്പുറം), 2.നന്ദന
  കൃഷ്ണ (ടി.എച്ച്.എസ്, മുട്ടം തൊടുപുഴ) 3.എം.പി.നിഖിത (ടി.എച്ച്.എസ്,കോക്കൂര്‍)

  ഓട്ടന്‍തുള്ളല്‍ (ആണ്‍): 1.നിധുകൃഷ്ണ(ടി.എച്ച്.എസ്, മുളന്തുരുത്തി) 2.വരുണ്‍.കെ.വിജയകുമാര്‍ (ടി.എച്ച്.എസ്, കോക്കൂര്‍)
  3.കേദാര്‍നാഥ് (ടി.എച്ച്.എസ്, ചെറുവത്തൂര്‍)

  മാപ്പിളപാട്ട്: 1.നബീല്‍ അഹമ്മദ്.വി.കെ (ടി.എച്ച്.എസ്, കോക്കൂര്‍) 2.ജോര്‍ജ്കുട്ടി ബെന്നി (ടി.എച്ച്.എസ്, പാല) 3.ടി.കെ.അരീബ് (ടി.എച്ച്.എസ്, കൊടുങ്ങല്ലൂര്‍)