മന്ത്രി കെ.ടി.ജലീലിനെതിരെ കരിങ്കൊടി; യൂത്ത് ലീഗ് നേതാക്കള്‍ക്ക് ഡിവൈഎഫ്ഐക്കാരുടെ മര്‍ദനം

0
919

വടകര: വടകരയിലെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനു നേരെ parco - Copyകരിങ്കൊടി. പരിപാടി കഴിഞ്ഞു പോകവെ കരിമ്പനപാലത്തു കരിങ്കൊടി കാണിച്ച യൂത്ത്ലീഗ് നേതാക്കളായ ജാഫര്‍ പി പി, ഷുഹൈബ് കുന്നത്ത്, അന്‍സാര്‍ മുകച്ചേരി, ഫസല്‍ തങ്ങള്‍ എന്നിവരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. നേതാക്കളെ പൊലിസെത്തി അറസ്റ്റ്ചെയ്തു നീക്കുകയായിരുന്നു. നേരത്തെ മന്ത്രിക്കെതിരെ പ്രതിഷേധത്തിനു നീക്കമുണ്ടെന്നു മനസിലാക്കിയ പൊലിസ് യൂത്ത് ലീഗ് നേതാക്കളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. മന്ത്രിയെ കരിങ്കൊടി കാണിച്ചവരെയും കരുതല്‍ തടങ്കലില്‍വച്ചവരെയും വൈകീട്ടോടെ വിട്ടയച്ചു. യൂത്ത്ലീഗ് നേതാക്കളെ മര്‍ദിച്ച സംഭവത്തില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ നഗത്തില്‍ പ്രകടനം നടത്തി.
പോലീസിന്റെ പണി ഡിവൈഎഫ്‌ഐ ഏറ്റെടുക്കേണ്ട : പാറക്കല്‍ അബ്ദുല്ല എംഎല്‍എ
വടകര : യൂത്ത് ലീഗിന്റെ ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം 555555555555555വിലപ്പോവില്ലെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ. പ്രതിഷേധ സമരത്തെ നേരിടേണ്ടത് പൊലീസാണ്. ആ പണി ഡിവൈഎഫ്‌ഐ ഏറ്റെടുക്കേണ്ട. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ സിപിഎം ക്രിമിനലുകളെ അഴിച്ചുവിടുകയാണ്. മന്ത്രി കെ.ടി ജലീലിനു നേരെ പ്രതിഷേധിച്ച യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.പി.ജാഫറിനെ അക്രമിച്ച ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു.