മന്ത്രി കെ.ടി.ജലീലിനെതിരെ കരിങ്കൊടി കാണിക്കാന്‍ നീക്കം; യൂത്ത്‌ലീഗ് നേതാക്കള്‍ കസ്റ്റഡിയില്‍

0
1568

വടകര: വടകരയിലെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനു നേരെ കരിങ്കൊടി parco - Copyകാണിക്കാന്‍ നീക്കമുണ്ടെന്നു മനസിലാക്കിയ പോലീസ് യൂത്ത് ലീഗ് നേതാക്കളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. മുനിസിപ്പല്‍ ഏരിയാ പ്രസിഡന്റ് കെ.സി.അക്ബര്‍, കസ്റ്റംസ്‌റോഡ് ശാഖാ പ്രസിഡന്റ് വി.ഹലീം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഉച്ചക്ക് പിഡബ്ല്യുഡി റസ്റ്റ്ഹൗസ് പരിസരത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്ത് വടകര പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയത്. ഇവരില്‍ നിന്നു കരിങ്കൊടി കണ്ടെടുക്കുകയും ചെയ്തു. ഇന്നു താഴെഅങ്ങാടിയിലെ വലിയ ജുമുത്ത് പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിനു മന്ത്രി 555555555555555ജലീല്‍ എത്തിയിരുന്നു. നിസ്‌കാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഓവര്‍ബ്രിഡ്ജ് പരിസരത്ത് വെച്ച് കരിങ്കൊടി കാണിക്കാന്‍ ശ്രമമുണ്ടായിരുന്നുവെങ്കിലും മന്ത്രിയുടെ വാഹനം ഐസ് റോഡ് വഴി പോയതിനാല്‍ നടന്നില്ല. റസ്റ്റ്ഹൗസിലെത്തിയ മന്ത്രി ഭക്ഷണം കഴിഞ്ഞ് കേളു ഏട്ടന്‍ മന്ദിരത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ കരിങ്കൊടി കാണിക്കാന്‍ കാത്ത് നില്‍ക്കുമ്പോഴാണ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സംസ്ഥാന സെക്രട്ടറി വി.വി.മുഹമ്മദലി ഉള്‍പെടെയുള്ളവര്‍ പോലീസ് സ്‌റ്റേഷനിലെത്തി. മന്ത്രി വടകര വിട്ടാല്‍ ഇരുവരേയും വിടുമെന്ന നിലപാടിലാണ് പോലീസ്.