പട്ടാപ്പകല്‍ കൊടിമരവും സ്തൂപവും തകര്‍ത്തു

0
715

തൂണേരി: വേറ്റുമ്മല്‍ മുളങ്കുന്നത്ത് പൊതുകിണര്‍ പരിസരത്തെ ഇന്ദിരാജി സ്തൂപവും കൊടിമരവും സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മദ്യപിച്ചെത്തിയ നാലംഗസംഘമാണ് parco - Copyകൊടിമരവും സ്തൂപവും നശിപ്പിച്ചത്. പരസ്യമായി മദ്യപിക്കുകയും സമീപത്തെ പൊതുകിണര്‍ മലിനമാക്കുകയും ചെയ്ത ഇവര്‍ കൊടിമരം മുറിച്ചുമാറ്റി പൊതുകിണറ്റിലിടുകയാണുണ്ടായത്. കണ്ടുനിന്ന പ്രദേശവാസികളെ സംഘം അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് നാദാപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൊടിമരവും സ്തൂപവും തകര്‍ത്ത നടപടിയില്‍ തൂണേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
ആവോലം രാധാകൃഷ്ണന്‍, മോഹനന്‍ പാറക്കടവ്, ശാരദാ ജി നായര്‍, അശോകന്‍ തൂണേരി, യു കെ വിനോദ് കുമാര്‍, തയ്യുള്ളതില്‍ ബാലന്‍, രജീഷ് വി.കെ, കല്ലിനാണ്ടി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

555555555555555