പാലം നിര്‍മാണത്തിന് തോട്ടിലിറങ്ങിയവര്‍ക്ക് ദേഹാസ്വാസ്ഥ്യം

0
439

വടകര: മുനിസിപ്പാലിറ്റിയിലെ പാക്കയില്‍ ഒവി തോടിനു കുറുകെ പാലം parco - Copyനിര്‍മിക്കുന്നതിനു വേണ്ടി തോട്ടിലിറങ്ങിയവര്‍ക്ക് ദേഹാസ്വാസ്ഥ്യം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ തൊഴിലാളികളായ നാലു പേര്‍ക്കാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൂണിനു കമ്പി കെട്ടാന്‍ തോട്ടില്‍ ഇറങ്ങിയവര്‍ക്ക് തലകറക്കവും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി രാത്രിയായതോടെ കലശലായ പനി അനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയിലെത്തിയിരിക്കുകയാണ്. തോട്ടിലിറങ്ങിയവര്‍ക്കു മാത്രമേ അസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുള്ളൂ. മാലിന്യവും ചെളിയും കെട്ടി നില്‍ക്കുന്ന തോടാണ് ഇത്.

555555555555555