അഴിയൂരില്‍ വാതക ശ്മശാനത്തിന് അനുമതി

0
543

വടകര: 21 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അഴിയൂരില്‍ വാതക ശ്മശാന നിര്‍മാണത്തിന് തീരദേശ പരിപാലന അതോറിറ്റിയുടെ സംസ്ഥാനതല സമിതിയുടെ parco - Copyഅനുമതി. ഇക്കഴിഞ്ഞ അഞ്ചിനു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സര്‍ക്കാര്‍ അനുവദിച്ച 50 സെന്റ് സ്ഥലത്ത് പൊതുശ്മശാനം നിര്‍മിക്കാന്‍ തീര സംരക്ഷണ നിയമം വിലങ്ങു തടിയായിരുന്നു. പുഴയോരത്തായത് കൊണ്ട് തീരദേശ നിയമപ്രകാരമുള്ള അനുമതി വാങ്ങിയതിനു ശേഷമേ നിര്‍മാണം ആരംഭിക്കാവു എന്നതായിരുന്നു നിബന്ധന.
2014ല്‍ കളക്ടര്‍ അനുമതി നല്‍കിയെങ്കിലും 25.1.2016 ന് തിരദേശ പരിപാലന അതോറ്റി അനുമതി നിഷേധിക്കുകയാണ് ചെയ്തത്. പുതിയ ഭരണ സമിതിയുടെ നേതൃത്വത്തില്‍ 2017 ഒക്ടോബര്‍ 24 ന് ചേര്‍ന്ന പഞ്ചായത്തിലെ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജനസാന്ദ്രത കൂടുതലുള്ള അഴിയൂരില്‍ പൊതു ശ്മശാനം നിര്‍മിക്കാന്‍ പഞ്ചായത്തിനു പിന്തുണ നല്‍കി. ഇതേ തുടര്‍ന്ന് 25,000 രൂപ പരിശോധന ഫീസ് അടച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ 555555555555555ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അപേക്ഷ സമര്‍പിച്ചു. പൊതു ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പൊതു സ്ഥാപനങ്ങളുടെ നിര്‍മാണ അനുമതി തീരദേശ പരിപാലന അതോററ്റിയുടെ സംസ്ഥാന സമിതിക്ക് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാം എന്ന ദേശീയ ട്രൈബ്യൂണലിന്റെ വിധിയാണ് തുണയായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഴിയൂരില്‍ ശ്മശാനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
2019-20 വര്‍ഷത്തില്‍ 47 ലക്ഷം രൂപ ചെലവില്‍ ശ്മശാനം നിര്‍മിക്കുന്നതിന് പ്രൊജക്ട് റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ട്.
അഴിയൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായ ശ്മശാനം നിര്‍മാണം യാഥാര്‍ഥ്യമാക്കുമെന്നും ഇതിന് വേണ്ടി പരിശ്രമിച്ച എംഎല്‍എ സി.കെ.നാണു അടക്കമുള്ള മുഴുവന്‍ പേര്‍ക്കും നന്ദി അറിയിക്കുന്നതായും അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. അയ്യൂബ് പറഞ്ഞു.