കല്ലാച്ചി ജ്വല്ലറി കവര്‍ച്ച: മൂന്ന് പേര്‍ അറസ്റ്റില്‍

0
3084

 

നാദാപുരം: നാടിനെ നടുക്കിയ കല്ലാച്ചി ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. തമിഴ് നാടോടി സംഘത്തിലെ അഞ്ച് പുലി (52), സൂര്യ (23), രാജ (31) എന്നിവരെയാണ് നാദാപുരം എസ്‌ഐ എന്‍.പ്രജീഷും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് കല്ലാച്ചി റിന്‍സി ജ്വല്ലറി തുരന്ന് 220 പവന്‍ parco - Copyസ്വര്‍ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും മൂന്നര ലക്ഷം രൂപയും കവര്‍ന്നത്. റൂറല്‍ എസ്പി ജി.ജയദേവിന്റെ നിര്‍ദ്ദേശ പ്രകാരം നാദാപുരം ഡിവൈഎസ്പി ഇ.സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. ഒരു മാസം നീണ്ട തീവ്ര പരിശ്രമത്തിനൊടുവിലാണ് സംഘം വലയിലായത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ കവര്‍ച്ച നടത്തിയവരാണ് ഇവര്‍. നാദാപുരം സ്റ്റേഷനിലെ എഎസ്‌ഐ ഇ.സി.ശ്രീധരന്‍, എം.പി.സുധീഷ്, കെ.മജിദ്, എം.പി.ലിനീഷ്, പി.കെ.അബ്ദുള്‍ മജീദ്, വടകര സ്‌ക്വാഡിലെ എ എസ്‌ഐ കെ.പി.രാജീവന്‍, എഎസ്‌ഐ സി.എച്ച്.ഗംഗാധരന്‍, കെ.യൂസഫ്, പി.വി.ഷാജി, പയ്യോളി സ്റ്റേഷനിലെ സീനിയര്‍ സിപിഒ വി.സി.ബിനീഷ്, നാദാപുരം കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിപിഒ ടി.സി.രാജഗോപാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

555555555555555