യുവകലാസാഹിതി സാംസ്‌കാരിക യാത്ര ശനിയാഴ്ച നാദാപുരത്ത്

0
149

 

നാദാപുരം: ദേശീയത -മാനവികത – ബഹുസ്വരത എന്ന സന്ദേശമുയര്‍ത്തി ആലങ്കോട് ലീലാകൃഷ്ണന്‍ നയിക്കുന്ന സാംസ്‌കാരിക യാത്രക്ക് 12 ന് വൈകുന്നേരം 5 മണിക്ക് parco - Copyനാദാപുരത്ത് സ്വീകരണം നല്‍കും. സ്വീകരണ സമ്മേളനം
ഹമീദ് ചേന്ദമംഗലൂര്‍ ഉദ്ഘാടനം ചെയ്യും. ജനുവരി 10ന് കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച യാത്ര കേരളത്തിലുടനീളം സഞ്ചരിച്ച് 24 ന് തിരുവനന്തപുരത്ത് സമാപിക്കും. സാംസ്‌കാരിക യാത്രയുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനത്തില്‍ നാദാപുരത്ത് ഉപ ലീഡര്‍ ഇ.എം. സതീശന്‍, പി.കെ.ഗോപി, കുരീപ്പുഴ ശ്രീകുമാര്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ, ഗീതാ നസീര്‍, ഡോ.വത്സലന്‍ വാതുശ്ശേരി, എം.എം. സജീന്ദ്രന്‍, ശാരദാമോഹന്‍, വി.ആയിഷാബി തുടങ്ങി കലാ-സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. നാടകം, നാടന്‍ പാട്ടുകള്‍ സംഗീത ശില്‍പം തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറും.

555555555555555