വടകരയിലെ ഗതാഗത പരിഷ്‌കാരം: ബസ് സമരം വ്യാപിപ്പിക്കുന്നു

0
604

വടകര: നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തിന്റെ പേരില്‍ പയ്യോളി-മേപ്പയൂര്‍-parco - Copyപേരാമ്പ്ര റൂട്ടിലാരംഭിച്ച ബസ് സമരം മറ്റു റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നു. പതിനൊന്നാം തിയതി വെള്ളിയാഴ്ച മുതല്‍ ചാനിയംകടവ് വഴി പേരാമ്പ്രക്ക് പോകുന്ന ബസുകളും സര്‍വീസ് നിര്‍ത്തിവെക്കും
പേരാമ്പ്രയില്‍ നിന്നു പയ്യോളി വഴി 34 ബസുകളാണ് വടകരക്കു സര്‍വീസ് നടത്തുന്നത്. ഇവയോടൊപ്പം ചാനിയംകടവ് വഴിയുള്ള ബസുകളും സര്‍വീസ് നിര്‍ത്തുന്നതോടെ പേരാമ്പ്ര റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമാകും. മൊത്തം എഴുപതോളം ബസുകള്‍ സര്‍വീസ് നിര്‍ത്തും. സമരം പത്താം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ആര്‍ഡിഒ വിളിച്ചുചേര്‍ത്ത 555555555555555ചര്‍ച്ച പരാജയപ്പെട്ടതിനാലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലിങ്ക് റോഡ് വഴി സര്‍വീസ് നടത്തിക്കഴിഞ്ഞ ശേഷം മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ എന്നു നിര്‍ദേശിച്ചപ്പോള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയാറല്ലെന്നാണ് സമരക്കാരുടെ നിലപാട്. ഗതാഗത കുരുക്ക് കുറക്കുന്നതിന് വേണ്ടിയാണ് പരിഷ്‌കാരമെന്നു പറയുന്നവര്‍ പേരാമ്പ്ര-പയ്യോളി റൂട്ടിലെ ബസുകള്‍ സര്‍വീസ് നടത്താത്ത ഇക്കഴിഞ്ഞ പത്ത് ദിവസവും ഗതാഗത കുരുക്കിന് മാറ്റമില്ലെന്ന കാര്യം ഓര്‍ക്കണമെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയാണ് ഇവര്‍.