തണലിനൊപ്പം പറന്ന് അമ്മമാര്‍ ബഹറൈനില്‍

0
850

 

 

നാദാപുരം: എടച്ചേരി തണല്‍ അഗതിമന്ദിരത്തില്‍ കഴിഞ്ഞു വന്ന അമ്മമാര്‍ക്ക് ഇത് ജീവിതത്തിലെ അനര്‍ഘനിമിഷം. സ്വപ്‌നം കാണാന്‍ മാത്രം വിധിക്കപ്പെട്ട ഗള്‍ഫ് രാജ്യത്തെത്തിയിരിക്കുകയാണ് ഇവര്‍. അതും കുടുംബങ്ങളില്ലാതെ തണല്‍ അഗതി മന്ദിരം തങ്ങളുടെ തറവാടായി കണ്ട് കഴിയുന്നവര്‍.
parco - Copyതണല്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ ഭി്ന്നശേഷിക്കാരായ കുട്ടികള്‍ അവതരിപ്പിക്കുന്ന നാടകങ്ങളിലെ കഥാപാത്രങ്ങളായാണ് ഇവര്‍ ബഹറൈനിലെത്തിയത്. തണല്‍ അഗതിമന്ദിരത്തിലെ ജീവനക്കാരിയും നാടകത്തിലെ കഥാപാത്രവുമായ കല്ലാച്ചി സ്വദേശിനി സനിയോടൊപ്പം സുലൈഖ മലപ്പുറം, പത്മാവതിയമ്മ മാഹി, കാര്‍ത്ത്യായനി ചാലിയം, മേരി പേരാമ്പ്ര എന്നിവര്‍ ഉള്‍പെടെ 47 അംഗ സംഘമാണ് ചൊവ്വാഴ്ച വൈകുന്നേരം കൊച്ചിയില്‍ നിന്നും പുറപ്പെട്ട് ബഹറൈനിലെത്തിയത്. തണല്‍ ചെയര്‍മാന്‍ ഡോ.ഇദിരീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ബഹറൈന്‍ എയര്‍പ്പോര്‍ട്ടില്‍ മലയാളി പ്രവാസി സംഘടകളുടെ നേതൃത്വത്തില്‍ ഹൃദ്യമായ വരവേല്‍പ്പ് ലഭിച്ചു.
പലര്‍ക്കും മക്കളും മറ്റു കുടുംബാംഗങ്ങളുമായി നിരവധി ബന്ധുക്കളുണ്ടെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം ജീവിതത്തില്‍ നിന്നും ഒറ്റപ്പെട്ടു പോയ ഇവര്‍ക്ക് വര്‍ഷങ്ങളായി തണലാണ് തുണയായത്. ഒടുവില്‍ തണലിന്റെ ചിറകേറി ഒരു വിമാന യാത്രയും തരപ്പെട്ടപ്പോള്‍ ജീവിതത്തില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമായി ഇവരിതിനെ കാണുകയാണ്. മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന ഇവരില്‍ പലര്‍ക്കും മണലാര്യണ്യത്തിലെ കാഴ്ച പുത്തന്‍ പുത്തനനുഭവമായി മാറുകയാണ്.
തണല്‍ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബഹറൈനിലെ വിവിധ വേദികളില്‍ 555555555555555അവതരിപ്പിക്കുന്ന നാടകത്തിന്റെ ഇതിവൃത്തവും സ്വന്തം ജീവിത യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ച കൂടിയാണ്. ജീവിതത്തിലെ ഒറ്റപ്പെടലും അഗതിമന്ദിരങ്ങളിലെ ജീവിതവും തീര്‍ക്കുന്ന സുഖ ദു:ഖങ്ങള്‍ ഇവര്‍ ബഹറൈനിലെ മലയാളികള്‍ക്കു മുമ്പില്‍ അഭിനയത്തിലൂടെ വരച്ചു കാണിക്കും. ദീപു തൃക്കോട്ടൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചിരിയിലേക്കുള്ള ദൂരം, കാലത്തിന്റെ താളില്‍ ഒരമ്മയുടെ കൈയ്യൊപ്പ് എന്നീ രണ്ടു നാടകങ്ങളിലാണ് ഭിന്നശേഷിക്കാരായ ഇരുപതോളം കുട്ടികള്‍ക്കൊപ്പം ഇവരും വേഷമിടുന്നത്.