പണിമുടക്ക് ദിവസങ്ങളില്‍ വിജ്ഞാനദീപമൊരുക്കി അധ്യാപകര്‍

0
300

 

വിലങ്ങാട്: ദേശീയ പണിമുടക്ക് നടന്ന ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അക്ഷരക്കളരി ഒരുക്കി അധ്യാപകര്‍ മാതൃകയായി.
വിലങ്ങാട് കെട്ടില്‍, അടുപ്പില്‍, കോളനികളിലെ വിദ്യാര്‍ഥികള്‍ക്കായി അക്ഷരക്കളരിയൊരുക്കുകയാണ് വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌ക്കൂളിലെ ഒരു parco - Copyകൂട്ടം അധ്യാപകര്‍ ചെയ്തത്. മലയാളം, ഗണിതം, എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ രൂപരേഖ പ്രകാരം അധ്യാപകര്‍ കോളനിയിലെ സാംസ്‌കാരികകേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ എടുത്തു. ഇതില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയത് സന്തോഷകരമായി. അധ്യാപകരായ സിനോജ് കുര്യന്‍, ജാന്‍സി ചെറിയാന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍ മാനേജര്‍. റവ ഫാ മാത്യു പെരുവേലില്‍, പ്രധാനാധ്യാപകന്‍ ടോസ് എബ്രഹാം, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.സി.ജയന്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സുനില്‍ കുമാര്‍, സാമൂഹ്യപ്രവര്‍ത്തകരായ ചന്ദ്രബാബു, ജയകുമാര്‍ എന്നിവരും ക്ലാസുകളില്‍ സംബന്ധിച്ചു.

555555555555555