പുഴയില്‍ മൊയ്തു കണ്ടത് ജീവിതം

0
468

ടി.ഇ.രാധാഷ്ണന്‍

നാദാപുരം: നാലര പതിറ്റാണ്ടോളം മാഹി പുഴയെ കീറി മുറിച്ചുകൊണ്ട് കിലോമീറ്ററുകള്‍ താണ്ടി തോണിയില്‍ പാറക്കടവിലേക്ക് സാധന സാമഗ്രികള്‍ എത്തിച്ച ഉമ്മത്തൂര്‍ പാളിയ പുരക്കല്‍ മൊയ്തുവിനു പുഴ തന്നെയായിരുന്നു ജീവിതം. പുഴയുടെ ആഴവും ചുഴികളും നേരില്‍കണ്ട മൊയ്തു പ്രായത്തിനു മുന്നില്‍ വഴി മാറേണ്ടിവന്നപ്പോള്‍ കാലപ്രവാഹത്തില്‍ നാടിനു വന്ന മാറ്റങ്ങള്‍ പലതും നേരില്‍ കണ്ടു. തൂണേരി ചേട്യാലക്കടവ് പാലത്തിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നത് കാണാന്‍ കാത്തിരിക്കുകയാണിപ്പോള്‍ ഈ തൊണ്ണൂറ്റിമൂന്നുകാരന്‍.
പതിനഞ്ചാം വയസില്‍ പിതാവായ മാഹി സ്വദേശി കൊട്ടാരത്തില്‍കുനി ചെക്കുവിനെ തോണി തുഴയുന്നതില്‍ സഹായിക്കാന്‍
എത്തിയതായിരുന്നു മൊയ്തു. പിന്നീട് തോണിപ്പണി ഒറ്റക്കായി.
മയ്യഴി പുഴയുടെ ഭാഗമായ പെരിങ്ങത്തൂര്‍ പുഴ പാറക്കടവിനെ പുറം ലോകവുമായി parco - Copyബന്ധപ്പെടുന്നതില്‍ തടഞ്ഞു നിര്‍ത്തിയ കാലം. 1940 കാലഘട്ടത്തില്‍ അങ്ങാടിയില്‍ അഞ്ചോ ആറോ കടകള്‍ മാത്രം. പ്രദേശവാസികള്‍ക്കാവശ്യമുള്ള അരിയും മറ്റ് അവശ്യ
സാധനങ്ങളും പുറത്തു നിന്നും എത്തിക്കേണ്ട സ്ഥിതി. പുറം ലോകവുമായി ബന്ധപ്പെടാന്‍ കുത്തിയൊഴുകിയിരുന്ന പുഴ തടസമായി. ഈ അവസ്ഥയിലാണ് കേന്ദ്ര ഭരണ പ്രദേശമായ മാഹിയില്‍ നിന്നും സാധനങ്ങള്‍ തോണി മാര്‍ഗം പാറക്കടവിലേക്ക്
എത്തിക്കുന്ന ദൗത്യം മൊയ്തു ഏറ്റെടുക്കുന്നത്. സാധനങ്ങള്‍ എടുക്കാന്‍ തോണി മാഹിയിലേക്ക് പുറപ്പെടുമ്പോള്‍ നിറയെ കുഞ്ഞോലക്കെട്ടുകള്‍ (മെടഞ്ഞ ചെറിയ തെങ്ങോലകള്‍) കേറ്റിയായിരിക്കും യാത്ര. തിരിച്ചു വരുമ്പോള്‍ തോണിയില്‍ നിറയെ
അരിയും പലവ്യഞ്ജനങ്ങളും. ഓരോ പ്രാവശ്യവും നൂറു കിലോഗ്രാമിന്റെ നാല്പതോളം അരിച്ചാക്കുകള്‍ കൊണ്ടു വന്നിരുന്നതായി മൊയ്തു പറയുന്നു. കുത്തിയൊഴുകുന്ന പുഴയിലൂടെ മാഹി, കണ്ണൂര്‍ ജില്ലയിലെ തുരുത്തി, പെരിങ്ങത്തൂര്‍ കടവുകള്‍ താണ്ടി കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ മാത്രമേ ലക്ഷ്യത്തിലെത്താന്‍ കഴിയുകയുള്ളു. വര്‍ഷകാലങ്ങളില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ യാത്ര. നിലയില്ലാ കയത്തില്‍ മുള കുത്തി തുഴയാന്‍ കഴിയില്ല. വലിയ മുളയുടെ അറ്റത്തു ഘടിപ്പിച്ച ഇരുമ്പു തോട്ടി പുഴക്കരികിലെ വള്ളിപ്പടര്‍പ്പുകളിലും മരക്കമ്പുകളിലും കൊളുത്തി വലിച്ചാണ് തോണി മുമ്പോട്ട് നീക്കി സഞ്ചരിച്ചതെന്നു മൊയ്തു ഓര്‍ക്കുന്നു.
1970 കാലഘട്ടത്തിലാണ് പാറക്കടവിലും പെരിങ്ങത്തൂരിലും പുഴക്ക് കുറുകെ പാലം വരുന്നത്. ഇതോടെയാണ് പാറക്കടവിലേക്കുള്ള ചരക്കു നീക്കം റോഡ് മാര്‍ഗമാവുന്നത്. 555555555555555പാറക്കടവില്‍ പാലം പണിതതോടെ പ്രദേശവാസികള്‍ക്ക് റോഡ് മാര്‍ഗം നാദാപുരം പ്രദേശവുമായി ബന്ധപ്പെടാനുള്ള സാധ്യത തുറന്നു. പെരിങ്ങത്തൂര്‍ പാലം യാഥാര്‍ഥ്യമായതോടെ കണ്ണൂര്‍ ജില്ലയുമായും ബന്ധപ്പെടാനാവുന്ന
അവസ്ഥയുണ്ടായി. ഇതോടെ ചെക്യാട് പഞ്ചായത്തിലെ കടവുകളില്‍ ആളുകളെ പുഴ കടത്താനുള്ള ദൗത്യക്കാരനായി മൊയ്തു മാറി. പുഴയോട് ചേര്‍ന്നുള്ള ജീവിതത്തിനിടയില്‍ ഉമ്മത്തൂര്‍ സ്വദേശി ആമിന ജീവിത സഖിയായി. ഏഴു ആണ്‍ മക്കളില്‍ രണ്ടു പേര്‍ വിദേശത്ത് ജോലി ചെയ്യുന്നു. മൂന്നു പേര് നാട്ടില്‍ കച്ചവടവും. രണ്ടു പെണ്‍ മക്കളെ വിവാഹം ചെയ്തയച്ചു. തൊണ്ണൂറ്റിമൂന്നിന്റെ നിറവിലും
കാര്യമായ ആരോഗ്യ പ്രശനങ്ങള്‍ ഇല്ലാതെ വിശ്രമ ജീവിതം നയിക്കുകയാണ് ഇയാള്‍. അപ്രോച് റോഡിന്റെ പണി കൂടി പൂര്‍ത്തിയായി പാലം തുറന്ന് വാഹനങ്ങള്‍ ചീറിപ്പായുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് മൊയ്തു