78 കുപ്പി വിദേശമദ്യവുമായി കുറ്റ്യാടി സ്വദേശി അറസ്റ്റില്‍

0
541

കൂത്തുപറമ്പ്: കൂത്തുപറമ്പ് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ parco - Copyസ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 78 കുപ്പി പുതുച്ചേരി മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. കുറ്റ്യാടി സ്വദേശി എടച്ചേരിക്കണ്ടി ബാബുവി (44) നെയാണ് എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ സുധീര്‍ വാഴവളപ്പില്‍ അറസ്റ്റ് ചെയ്തത്. ചൊക്ലിക്കടുത്ത് ബീഡി പീടികക്ക് സമീപം വാഹന പരിശോധന നടത്തവെയാണ് പ്രതി പിടിയിലായത്. വില്‍പനക്കായാണ് മദ്യം കൊണ്ടുപോവുന്നതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു. മദ്യം കടത്താനുപയോഗിച്ച കെഎല്‍ 18 ടി 6501 സ്‌കൂട്ടറും കസ്റ്റഡി യിലെടുത്തു. പ്രതിയെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. ശ്രീജിത്ത്, ഷാജി അളോക്കന്‍, പ്രജീഷ് കോട്ടായി, പ്രനില്‍ കുമാര്‍, പി.ജലീഷ്, ഡ്രൈവര്‍ അജിത്ത് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

555555555555555