20 കുപ്പി വിദേശമദ്യവുമായി പിടിയില്‍

0
390

parco - Copyവടകര: മാഹിയില്‍ നിന്നു കടത്തിയ 20 കുപ്പി വിദേശമദ്യവുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍. അമ്പലപ്പുഴ കൈനക്കര ചേന്നംകരി കക്കടം വള്ളി വീട്ടില്‍ സുനിലിനെയാണ് (50) വടകര എക്‌സൈസ് പിടികൂടിയത്. മാഹി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇയാള്‍ വലയിലായത്. എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ എം.ഹാരിസിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷൈലേഷ് കുമാര്‍, സുനീഷ്, ഷിജിന്‍, സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വടകര കോടതി റിമാന്റ് ചെയ്തു.

555555555555555