ഇരിങ്ങല്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി

0
497

 

കുവൈത്ത്: ഇരിങ്ങല്‍ കോട്ടക്കല്‍ പീടിയക്കന്റവിട ഇബ്രാഹിം (60) ഹൃദയാഘാതം parco - Copyമൂലം കുവൈത്തില്‍ നിര്യാതനായി. ഫഹാഹീല്‍ സനഹിയയില്‍ കഫ്ത്തിരിയ നടത്തുന്ന ഇബ്രാഹിം കാലത്ത് ഷോപ്പില്‍ എത്താതിരുന്നതിനാല്‍ ജോലിക്കാര്‍ റൂമില്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. ഭാര്യ: പീടിയക്കണ്ടി ഹൈറുന്നിസ.
മക്കള്‍: ഹാമിദ ഷെറിന്‍, അനീന, നജാഫാത്തിമ, മുഹമ്മദ് ഷിബിലി. മരുമകന്‍: ആസിഫ് കണ്ണൂക്കര. സഹോദരന്‍: പി.അസ്സയിനാര്‍ (പയ്യോളി മുനിസിപ്പല്‍ കൗണ്‍സിലര്‍)
കെകെഎംഎ അംഗമായ ഇബ്രാഹിമിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാഗ്‌നറ്റ് ടീം നേതൃത്വം നല്‍കുന്നു.
ദീര്‍ഘകാലം മസ്‌ക്കത്തിലായിരുന്ന ഇബ്രാഹിം പത്ത് വര്‍ഷത്തോളമായി കുവൈത്തിലാണ്. കബറടക്കം വെള്ളിയാഴ്ച കോട്ടക്കല്‍ അങ്ങാടിപ്പള്ളിയില്‍.

555555555555555