വിധിയോട് പൊരുതി മുന്നേറി റാഹില്‍

0
406

ടി.ഇ.രാധാകൃഷ്ണന്‍
നാദാപുരം: വിധിയോട് പട പൊരുതി മുന്നേറുകയാണ് റാഹില്‍. കോഴിക്കോട് നടന്ന ഭിന്നശേഷി വിഭാഗക്കാരുടെ സൗന്ദര്യ മത്സരത്തില്‍ താരമായതോടെ വളയത്തിന്റെ അഭിമാനമായി റാഹില്‍. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഏഴ് മത്സരാര്‍ഥികളെ പിന്തള്ളി റാഹില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുകയായിരുന്നു.
ചെറുപ്പത്തില്‍ തന്നെ പോളിയോ പിടിപെട്ട റാഹില്‍ ഏറെ ബുദ്ധിമുട്ടി. സ്‌കൂളിലും മറ്റും വീട്ടുകാര്‍ എടുത്ത് കൊണ്ട് പോവുകയായിരുന്നു. മറ്റ് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ തന്റെ പരിമിതികള്‍ അറിഞ്ഞ് റാഹിലും അവരോടൊപ്പം കളിക്കുമായിരുന്നു. മുതിര്‍ന്നപ്പോള്‍ പരിമിതികളെ പരാജയപ്പെടുത്തി എന്തെങ്കിലും ആയിത്തീരണമെന്ന മോഹം റാഹിലിന്റെ മനസില്‍ ഉടലെടുത്തിരുന്നു. മൂന്ന് വര്‍ഷം മുമ്പ് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി ബോഡി ബില്‍ഡിംഗ് രംഗത്തേക്കിറങ്ങുകയായിരുന്നു. അങ്ങിനെയിരിക്കെയാണ് നാദാപുരത്തെ മിഷന്‍ parco - Copyഫിറ്റ്‌നസ് ജിമ്മിലെ ജറീഷിനെ സമീപിച്ചത്. തുടക്കത്തില്‍ എല്ലാവരും റാഹിലിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തതെങ്കില്‍ ജറീഷ് റാഹിലിന് നിരുപാധിക പിന്തുണ നല്‍കി. സാമ്പത്തികമായും അല്ലാതെയുമുള്ള പിന്തുണ കിട്ടിയപ്പോള്‍ റാഹില്‍ രാവിലെയും വൈകുന്നേരവും തന്റെ മുച്ചക്ര വാഹനത്തില്‍ നാദാപുരത്തെ ജിമ്മിലെത്തി കഠിനാധ്വാനം ചെയ്തു. ദിവസം മുപ്പത് മുട്ട, ഒരു കിലോ ചിക്കന്‍, മധുരക്കിഴങ്ങ്, ഓട്‌സ്, വിവിധ പഴവര്‍ഗങ്ങള്‍ എന്നിവയായിരുന്നു ഭക്ഷണം. പലപ്പോഴും സഞ്ചരിക്കാനുള്ള ഇന്ധനം വരെ ജറീഷ് റാഹിലിന് നല്‍കി. ഇദ്ദേഹത്തിന്റെ പിന്തുണയോടെയാണ് കഴിഞ്ഞ ആറാം തിയതി കോഴിക്കോട് നടന്ന മത്സരത്തില്‍ റാഹില്‍ പങ്കെടുത്തത്. ഇതില്‍ ഭിന്നശേഷി വിഭാഗത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മത്സരാര്‍ഥികളെ പിന്തള്ളി റാഹില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുകയായിരുന്നു.
റാഹിലിന്റെ വിജയം സമൂഹ മാധ്യമങ്ങള്‍ വഴി ആഘോഷിക്കുകയാണ് 555555555555555വളയത്തുകാര്‍. നാടിന്റെ നാനാഭാഗങ്ങളിലുള്ളവരുടെ അഭിനന്ദന പ്രവാഹമാണ് രാഹുലിനെ തേടിയെത്തുന്നത്. അടുത്തയാഴ്ച നടക്കുന്ന മിസ്റ്റര്‍ കേരള സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കഠിന പരിശീലനത്തിലാണ് നാദാപുരം ഗവ:കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റാഹില്‍. കൂലിപ്പണിക്കാരനായ വാണിമേല്‍ അബ്ദുള്‍ മജീദിന്റെയും വളയം സ്വദേശി റംലയുടെയും മകനാണ് റാഹില്‍. ഇരുപത് വര്‍ഷത്തോളമായി വളയത്ത് ഉപ്പാപ്പ അഹമ്മദ് ഹാജിയുടെയും ഉമ്മാമ കുഞ്ഞാമിയുടെയും കൂടെയാണ് റാഹിലിന്റെ ജീവിതം. സഹോദരി ശുബൈബ വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മിസ്റ്റര്‍ കേരള മത്സരത്തില്‍ വിജയിയായി നാഷണല്‍ ലെവല്‍ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനാണ് ഈ യുവാവിന്റെ ആഗ്രഹം. പ്പം ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ഒരു ജോലിയും ലക്ഷ്യം വെക്കുന്നുണ്ട്.