ദേശീയപണിമുടക്ക്: വടകരയില്‍ ഹര്‍ത്താലിന്റെ പ്രതീതി

0
528

വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി parco-Copyസംഘടനകള്‍ ആരംഭിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് വടകര മേഖലയെ നിശ്ചലമാക്കി. ഹര്‍ത്താലിന്റെ പ്രതീതിയിലാണ് നാടും നഗരവും. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും ബസുകളും ടാക്‌സികളും ഓട്ടോറിക്ഷകളും വിട്ടുനില്‍ക്കുകയാണ്. ജീവനക്കാര്‍ സമരത്തിലായതിനാല്‍ കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. സദാതിരക്ക് അനുഭവപ്പെടാറുള്ള മാര്‍ക്കറ്റ് റോഡും ക്യൂന്‍സ് റോഡും കോട്ടപ്പറമ്പും ചന്തപ്പറമ്പും വിജനമായി. ഹര്‍ത്താല്‍ പോലുള്ള പ്രതിഷേധ പരിപാടിയില്‍ അടക്കാറുള്ള ചില കടകള്‍ ഇന്നു തുറന്നിട്ടുണ്ട്. മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഹ്വാന പ്രകാരം കോട്ടപ്പറമ്പ് ബസ് സ്റ്റാന്റിലെ രണ്ടു സ്റ്റാളുകള്‍ തുറന്നു. നഗരം വിജനമായതിനാല്‍ ആവശ്യക്കാരായി എത്തുന്നവര്‍ കുറവാണ്. മരുന്നു കടകളും തുറന്നിട്ടുണ്ട്. സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്നും നാളെയും 555555555555555പ്രവൃത്തി ദിവസങ്ങളാണെങ്കിലും ബഹൂഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും എത്താത്തതിനാല്‍ ഇവയുടെ പ്രവര്‍ത്തനം താറുമാറായി.
തൊഴിലില്ലായ്മ പരിഹരിക്കുക, പ്രതിമാസവരുമാനം 18,000 രൂപയാക്കുക, തൊഴില്‍നിയമ ഭേദഗതി പിന്‍വലിക്കുക, സാര്‍വത്രിക സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക, കരാര്‍വത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന സമരം ബുധനാഴ്ച അര്‍ധരാത്രി വരെ തുടരും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐസിസിടിയു, എഐയുടിയുസി, ടിയുസിസി, സേവ, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകളാണ് സംയുക്തമായി പണിമുടക്കുന്നത്.