മൂരാട് പാലത്തിന് കേന്ദ്രാനുമതി; ഈ വര്‍ഷം പ്രവൃത്തി ആരംഭിക്കും

0
2749

parco-Copyവടകര: കോരപ്പുഴ പാലത്തിന് പിന്നാലെ മൂരാട് പാലംകൂടി യാഥാര്‍ഥ്യമാകുന്നു. ഇതോടെ കോഴിക്കോട് – തലശ്ശേരി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. പാലം നിര്‍മാണം 2019-20 സാമ്പത്തിക വര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി മന്‍സൂഖി മാണ്ഡവ്യ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയെ അറിയിച്ചു.
ദേശീയപാത ആഥോറിറ്റിയുടെ എതിര്‍പ്പായിരുന്നു പാലം നിര്‍മാണത്തിന് തടസമായിരുന്നത്. ദേശീയപാതയുടെ സ്ഥലമെടുപ്പ് പൂര്‍ത്തിയായതിനുശേഷമേ 555555555555555പാലം പണിക്ക് അനുമതി നല്‍കുമെന്നായിരുന്നു അഥോറിറ്റിയുടെ നിലപാട്. എന്നാല്‍ ജനുവരി മൂന്നിന് പാര്‍ലമെന്റില്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രി ഡിപിആര്‍ സമര്‍പിച്ചതായും പണി അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങുമെന്നും അറിയിച്ചത്.
ദേശീയപാതയിലെ കോരപ്പുഴ പാലത്തിന്റെ നിര്‍മാണ പ്രവൃത്തി ഇതിനകം ആരംഭിച്ചിട്ടുണ്ട്. മൂരാട് പാലംകൂടി പൂര്‍ത്തിയായാല്‍ ദേശീയപാതയിലെ ഗതാഗതകുരുക്ക് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.