മേമുണ്ട ഹയര്‍സെക്കന്ററി വിദ്യാര്‍ഥി ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലേക്ക്

0
307

വടകര: സംസ്ഥാന ഗണിത ശാസ്ത്രമേളയില്‍ വര്‍ക്കിംഗ് മോഡല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥി ജെ.ജെ.ചാരുദത്തിനെ ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലേക്ക് തെരഞ്ഞെടുത്തു. ബംഗ്ലൂരില്‍ parco-Copyഈ മാസം 11 വരെയാണ് ദക്ഷിണേന്ത്യന്‍ ശാസ്ത്രമേള നടക്കുന്നത്.
ഒരു സമചതുര സ്തൂപികയില്‍ നിന്ന് അതിന്റെ പാദത്തിന് സമാന്തരമായി മറ്റൊരു ചെറിയ സമചതുര സ്തൂപിക മുറിച്ചു മാറ്റിയാല്‍ കിട്ടുന്ന ഘനരൂപമാണ് സമചതുര സ്തൂപികാപീഠം. ഇങ്ങനെയുള്ള സമചതുര സ്തൂപികാ പീഠത്തിന്റെ വ്യാപ്തം ഡിസക്ഷന്‍ രീതിയില്‍ കണ്ടെത്തുന്നതാണ് ചാരുദത്തിന്റെ വര്‍ക്കിംഗ് മോഡല്‍.
നിരവധി ക്വിസ് മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ വിജയിയായ ചാരുദത്ത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴും സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ പി.കെ.ജിതേഷിന്റെയും മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്‌കൂള്‍ അധ്യാപിക കെ.കെ ജിഷയുടെയും മകനാണ്.

555555555555555