ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ചരിത്ര വിജയം; 4-1ന് തായ്ലന്‍ഡിനെ തകര്‍ത്തു

0
170

അബുദാബി: എ.എഫ്.സി ഏഷ്യാ കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് ചരിത്ര വിജയം. സുനില്‍ ഛേത്രി നേടിയ ഇരട്ട ഗോളില്‍ ഇന്ത്യ തായ്ലന്‍ഡിനെ 4-1ന് തകര്‍ത്തു.
27-ാം മിനിറ്റിലും 46-ാം മിനിറ്റിലുമായി ഛേത്രി വലകുലുക്കിയപ്പോള്‍ 69-ാം മിനിറ്റില്‍ parco-Copyഅനിരുദ്ധ് ഥാപ്പയും 80-ാം മിനിറ്റില്‍ ജെജെയും ഗോളുകളടിച്ച് ലീഡ് ഉയര്‍ത്തിയപ്പോള്‍ നായകന്‍ ഡാങ്ഡയാണ് തായ്‌ലന്‍ഡിന്റെ ആശ്വാസ ഗോളടിച്ചത്.
ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ ഓരോ ഗോളടിച്ച് ഇരുടീമുകളും സമനില പാലിച്ചിരുന്നു. ഛേത്രിയായിരുന്നു പെനാല്‍ട്ടിയിലൂടെ 27-ാം മിനിറ്റില്‍ ഇന്ത്യക്ക് ലീഡ് നല്‍കിയത്. എന്നാല്‍ അവശേഷിച്ച സമയത്ത് അത് നിലനിര്‍ത്താന്‍ സാധിച്ചില്ല. ആറ് മിനിറ്റുകള്‍ക്ക് ശേഷം തീരാത്തോണ്‍ ബുന്‍മതന്റെ ഫ്രീകിക്കിന് തലവെച്ച് നായകന്‍ തേരസില്‍ ഡാങ്ഡ തായ് ടീമിനെ ഒപ്പമെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഛേത്രിയുടെ വക തായ് ടീമിന് വീണ്ടും പ്രഹരം. വലതു വിങ്ങില്‍ നിന്ന് വന്ന പാസ് അതിമനോഹരമായി ഇന്ത്യന്‍ നായകന്‍ വലയിലെത്തിക്കുകയായിരുന്നു. അപാര ഫോമിലായിരുന്നു് രണ്ടാം പകതിയില്‍ ഇന്ത്യ.

555555555555555