സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കോച്ചിന് തിരുവള്ളൂരില്‍ വിദ്യാര്‍ഥികളുടെ ശ്രദ്ധാഞ്ജലി

0
442

വടകര: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കോച്ച് രമാകാന്ത് അച്ഛരേക്കര്‍ക്ക് വിദ്യാര്‍ഥികളുടെ ശ്രദ്ധാഞ്ജലി. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇംഗ്ലീഷ് parco-Copyക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് രമാകാന്ത് അച്ഛരേക്കര്‍ അനുസ്മരണം നടത്തിയത്. തങ്ങളുടെ ഇംഗ്ലീഷ് പാഠപുസ്തകത്തിലൂടെ പരിചിതനായ കോച്ചിനെ വിദ്യാര്‍ഥികള്‍ അനുസ്മരിക്കുകയായിരുന്നു.
അച്ച്‌രേക്കറുടെ ഛായാചിത്രത്തിന് മുന്നിലായി നടത്തിയ അനുസ്മരണത്തില്‍ മെഹദിയ അധ്യക്ഷത വഹിച്ചു. ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, നദ ഫാത്തിമ, കെടി ഷീല, പി അശ്വിന്‍, വി.കെ.ഷഫീന, റന ഫാത്തിമ, മുഹമ്മദ് സലീം, മുഹമ്മദ് നിഹാല്‍ എന്നിവര്‍ സംസാരിച്ചു.

555555555555555