താന്‍ അഭിനയിച്ച സിനിമ കാണാനാവാതെ ചിരുത യാത്രയായി

0
627

നാദാപുരം: താന്‍ അഭിനയിച്ച സിനിമ സ്‌ക്രീനില്‍ കാണണമെന്ന മോഹം സഫലമാകാതെ ചിരുത യാത്രയായി. ലഹരിക്കെതിരെ ഉമ്മത്തൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നിര്‍മിച്ച parco-Copyഅമ്മമാര്‍ കരയുകയാണ് എന്ന ഹോം സിനിമയിലെ അഭിനേത്രിയായിരുന്നു വ്യാഴാഴ്ച നിര്യാതയായ എഴുപത്തഞ്ചു കാരി ഉമ്മത്തൂരിലെ സൊന്നുമ്മല്‍ ചിരുത. പ്രമോദ് വേദ രചനയും സത്യന്‍ നീലിമ സംവിധാനവും നിര്‍വഹിച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ജനുവരി രണ്ടാം വാരം റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. താന്‍ കൂടി അഭിനയിച്ച സിനിമ സ്‌ക്രീനില്‍
കാണണമെന്ന മോഹം സഫലമാകാന്‍ വിധി ചിരുതയെ അനുവദിച്ചില്ല.
ചിരുതയുടെ ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍: മാത, കണാരന്‍, നാരായണി, കുമാരന്‍, ജാനു, മനോജന്‍. മരുമക്കള്‍: നാണു, ശകുന്തള, കുഞ്ഞിരാമന്‍, ലീല, കൃഷ്ണന്‍, ശ്രീനിഷ.

555555555555555