ഉമ്മത്തൂര്‍ ഹൈസ്‌കൂളില്‍ പൂര്‍വവിദ്യാഥികള്‍ ഓഡിറ്റോറിയം പണിയുന്നു

0
132

പാറക്കടവ്: ഉമ്മത്തൂര്‍ എസ്‌ഐ ഹൈസ്‌കൂളിന് പൂര്‍വ വിദ്യാര്‍ത്ഥികളുടെ വക ഓഡിറ്റോറിയം നിര്‍മിച്ചു നല്‍കും. 1997 ലെ എസ്എസ്എല്‍സി ബാച്ച് വിദ്യാഥികള്‍ parco - Copyസംഘടിപ്പിച്ച കുടുംബ സംഗമം പരിപാടിയില്‍ ഓഡിറ്റോറിയത്തിന്റെ മാതൃക സ്‌കൂള്‍ അധികൃതര്‍ക്കു കൈമാറി. പൂര്‍വ്വ വിദ്യാഥികളുടെ മക്കള്‍ വിവിധ കലാപരിപാടികളും മാജിക് ഷോയും അവതരിപ്പിച്ചു. ആ കാലഘട്ടത്തിലെ മുഴുവന്‍ അധ്യാപകരെയും പരിപാടിയില്‍ ആദരിച്ചു. ഓഡിറ്റോറിയത്തിന്റെ മാതൃക തൊടുവയില്‍ അലി, ഹാരിസ്‌കയ്യാല, നിസാര്‍ കൊയമ്പ്രത്ത്, ഷഫീഖ്. പള്ളിക്കല്‍,എം. പി.അബ്ദുല്ല. എന്നിവര്‍ ചേര്‍ന്ന് പ്രധാന അധ്യാപകന്‍ കെ.കെ.ഉസ്മാന് കൈമാറി. അധ്യാപകരായ ടി.കെ.ഖാലിദ്, പി.പി.ഹനീഫ, പി.അഷ്‌റഫ്, യു.സി.വാഹിദ്, കെ.രജ്ഞിനി, എം.പ്രശാന്ത്, അബ്ബാസ് കടവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. അസീസ് അധ്യക്ഷത വഹിച്ചു. കെ.പി.മുഹമ്മദ് സ്വാഗതവും മുനീര്‍ പി.എച്ച് നന്ദിയും പറഞ്ഞു.

555555555555555