ഉത്സവഘോഷയാത്രക്കിടെ നിര്‍ബന്ധിത പണപിരിവ്; ഹൈക്കോടതി ജഡ്ജിയേയും വിട്ടില്ല, ഒരാള്‍ അറസ്റ്റില്‍

0
487

മുക്കം: നെല്ലിക്കാപറമ്പ് തൊട്ടിമ്മല്‍ മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി റോഡ് തടസപ്പെടുത്തി ഘോഷയാത്ര സംഘടിപ്പിച്ചതിനും നിര്‍ബന്ധിത പണപ്പിരിവ് parco - Copyനടത്തിയതിനും മുക്കം പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കൊത്തനാ പറമ്പ് സുധീഷിനെയാണ് എസ്‌ഐ കെ.പി.അഭിലാഷ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അബ്രഹാം മാത്യുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.
കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ നെല്ലിക്കാപറമ്പ് അങ്ങാടിയില്‍ ഉത്സവഘോഷയാത്രക്കിടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. നാലു ഭാഗങ്ങളില്‍ നിന്നുള്ള വരവാഘോഷമായതിനാല്‍ പോലീസ് പല ഭാഗങ്ങളിലുമായിരുന്നു. ഇതിനിടക്കാണ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അബ്രഹാം മാത്യു അതു വഴി വന്നത്. വാഹനങ്ങളില്‍ നിന്ന് പിരിവെടുത്തിരുന്നവര്‍ ജഡ്ജിയേയും വെറുതെ വിട്ടില്ല. ഇതോടെ ജഡ്ജിയുടെ ഗണ്‍മാന്‍ പിരിവെടുത്തയാളുടെ ഫോട്ടോ പകര്‍ത്തുകയും ചിത്രം സഹിതം മുക്കം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

555555555555555