ബില്‍ അടച്ചില്ല; ആര്‍ഡിഒ ഓഫീസിന്റെ ഫ്യൂസ് ഊരി

0
218

light-4-Parco - Copyവടകര: ബില്‍ അടക്കാത്തതിനാല്‍ വടകര ആര്‍ഡിഒ ഓഫീസിലെ വൈദ്യുതി ബന്ധം വിഛേദിച്ചു. കെഎസ്ഇബി ബീച്ച് സെക്ഷനിലെ ഉദ്യോഗസ്ഥരാണ് പിഡബ്ല്യുഡി റസ്റ്റ്ഹൗസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഡിഒ ഓഫീസിലെ ഫ്യൂസ് ഊരിയത്.
ആര്‍ഡിഒ ഓഫീസ് വടകരയില്‍ നിലവില്‍ വന്നിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. ആയിരത്തിലേറെ രൂപയേ വൈദ്യുതി ബില്‍ വരുന്നുള്ളൂവെങ്കിലും ഈ തുക പോലും കൃത്യമായി അടക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് ഫ്യൂസ് ഊരുന്നതില്‍ 555555555555555കലാശിച്ചത്. അവസാന ദിവസം കഴിഞ്ഞ കാര്യം അറിയിച്ചിട്ടും നടപടിയില്ലാത്തതിനാലാണ് ഫ്യൂസ് ഊരിയത്.
അതേ സമയം ബില്‍ തുക പാസായി വരുന്നതിലെ കാലതാമസമാണ് ഇതിനു കാരണമായി ആര്‍ഡിഒ ഓഫീസിലുള്ളവര്‍ നല്‍കുന്ന വിശദീകരണം. വൈദ്യുതി നിലച്ചതോടെ ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലായെങ്കിലും പിന്നീട് പെട്ടെന്നു തന്നെ പണമടച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയായിരുന്നു.