കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു

0
803

കൊല്ലം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. കൊട്ടാരക്കരക്ക് സമീപം പവിത്രേശ്വരം സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ വ്യാജമദ്യ മാഫിയയാണെന്ന് സി.പി.എം ആരോപിച്ചു.
light-4-Parco - Copyദേവദത്തനെ ആദ്യം തലക്ക് അടിക്കുകയും പിന്നീട് കുത്തുകയുമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഈ സ്ഥലത്ത് സിപിഎമ്മും വ്യാജമദ്യ മാഫിയയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. എഴുകോണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്ത് വ്യാജമദ്യ മാഫിയയുടെ പ്രവര്‍ത്തനത്തിനെതിരേ സിപിഎം നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പ്രകോപിതരായ ആളുകളാണ് കൊലപാതകം നടത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. ദേവദത്തന്റെ മൃതദേഹം ഇപ്പോള്‍ കൊട്ടാരക്കര ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

555555555555555