രണ്ട് ലക്ഷം രൂപയുടെ പുകയില ഉല്‍പന്നം പിടികൂടി

0
352

 

light-4-Parco - Copyകൊയിലാണ്ടി: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡും റെയില്‍വെ പോലീസും നടത്തിയ സംയുക്ത പരിശോധനയില്‍ 250 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും ട്രെയിനില്‍ പാര്‍സലായി എത്തിയതാണ് ഉല്‍പ്പന്നം. ഉടമസ്ഥനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. വിപണിയില്‍ രണ്ട് ലക്ഷം രൂപയോളം വരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 555555555555555ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് സംയുക്ത പരിശോധന നടത്തിയത്. കഴിഞ്ഞ ആഴ്ച മറൈന്‍ എന്‍ഫോയ്പ്‌മെന്റിന്റ സഹായത്തോടെ ബേപ്പൂരിലെ ബോട്ടുകളില്‍ സംയുക്ത പരിശോധന നടത്തിയിരുന്നു. ഇന്നു രാവിലെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നടന്ന പരിശോധനക്ക് എക്‌സൈസ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.സജിത്ത്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ.വി.റഷീദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ അജിത്. ആര്‍പിഎഫ് എസ്‌ഐ.നിഷാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി