അണ്ടര്‍ 19 വോളി.സംസ്ഥാന ടീമിനെ മരിയാ ജോസഫ് നയിക്കും

0
275

light-4-Parco - Copy

വടകര: ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ മഹാരാഷ്ട്രയിലെ വാറോറയില്‍ നടക്കുന്ന അണ്ടര്‍ 19 ദേശീയ വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്ന സംസ്ഥാന ടീമിനെ കുന്നുമ്മല്‍ വോളി അക്കാദമിയിലെ മരിയാ ജോസഫ് നയിക്കും. വടകര സെന്റ് ആന്റണിസ് ഗേള്‍സ് ഹൈസ് ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന കോച്ചിംഗ് ക്യാമ്പില്‍ നിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. മറ്റ് അംഗങ്ങള്‍: എയ്ജല്‍ പൗലോസ്, ഷിനോ സൈമണ്‍, മരിയാ ഷൈബി (സായി തിരുവനന്തപുരം), എസ്.ആര്യ (സെന്റ് മേരീസ് 555555555555555വയനാട്),
സ്‌നേഹ, വി.നയന (വോളി അക്കാദമി കുന്നുമ്മല്‍), അനഘ ഡേവിഡ് (സെന്റ് ജോസഫ് കിടങ്ങൂര്‍), എസ്.സുരമ്യ
(ജിഎച്ച്എസ്എസ്-പൊട്ടശ്ശേരി), കെ.അജിത (സ്‌പോര്‍ട്‌സ് ഡിവിഷന്‍-കണ്ണൂര്‍), കെ.ആര്യ (സായി തലശ്ശേരി), അലീന (സെന്റ് ജോസഫ് തൃശൂര്‍). കോച്ച്:ഡോ:എം.ഷിംജിത്ത്, മാനേജര്‍:ജയാ.കെ.നായര്‍.