മണ്ണിനെ പൊന്നാക്കാന്‍ വിദ്യാര്‍ഥി ക്യാമ്പ്

0
394

വടകര: ചെളി നിറഞ്ഞ വയലിലിറങ്ങി കൃഷിക്ക് കളമൊരുക്കിയും വിത്തിട്ടും പുത്തൂര്‍ light-4-Parco - Copyഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍. ഹരിതം മുഖ്യ അജണ്ടയാക്കി ചേരാപുരം യുപി സ്‌കൂളില്‍ നടക്കുന്ന സപ്തദിന ക്യാമ്പിന്റെ ഭാഗമായി വയലിലിറങ്ങിയ കുട്ടികള്‍ മണ്ണിന്റെ മഹത്വം നേരിട്ടറിഞ്ഞു.
സ്‌കൂളിനടുത്ത് സ്വകാര്യ വ്യക്തിയുടെ വയല്‍ പാട്ടത്തിനെടുത്താണ് വിദ്യാര്‍ഥികള്‍ കൃഷിയോഗ്യമാക്കുന്നത്. ജൈവപച്ചക്കറി കൃഷി പ്രോത്സാഹനവും ശുചിത്വ ഗ്രാമവുമാണ് ഇത്തവണത്തെ ക്യാമ്പിന്റെ മുഖ്യ പ്രമേയമെന്ന് പ്രോഗ്രാം ഓഫിസര്‍ അബുദ്ള്‍ സമീര്‍ പറഞ്ഞു. കൃഷിക്ക് കളമൊരുക്കിക്കഴിഞ്ഞാല്‍ വളണ്ടിയര്‍മാര്‍ തന്നെ വിത്ത് വിതക്കലും നടത്തും. കൃഷിയുടെ പരിപാലനത്തിനായി ജനകീയ കമ്മിറ്റി ഉണ്ടാക്കും. പച്ചക്കറിയിനങ്ങളായ വെണ്ട, കയപ്പ, വെള്ളരി, ചീര തുടങ്ങിയവയും നെല്ലിനമായ മുണ്ടകനുമാണ് കൃഷി ചെയ്യുന്നത്. വിദ്യാര്‍ഥികളെ സഹായിക്കാന്‍ പഞ്ചായത്ത് അംഗം ലീല പുറത്തൂട്ടയില്‍, എം.എം ചാത്തു എന്നിവരുടെ നേതൃത്വത്തില്‍ 555555555555555നാട്ടുകാരും ആവേശം പകര്‍ന്ന് ഒപ്പമുണ്ട്. സ്‌കൂള്‍ പരിസരത്തുള്ള വീടുകളില്‍ മാലിന്യ സംസ്‌കരണത്തിലും അടുക്കളത്തോട്ടത്തിലും അവബോധം സൃഷ്ടിക്കാന്‍ ‘സ്മാര്‍ട്ട് ഹോം’ പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ടെന്ന് വളണ്ടിയര്‍ ലീഡര്‍മാരായ ആയുഷ് പി. ജയന്‍, ജി.എസ്.ശാരിക എന്നിവര്‍ പറഞ്ഞു.
തീക്കുനി ടൗണ്‍ ശൂചീകരിക്കുന്ന സ്മാര്‍ട്ട് ടൗണ്‍ പദ്ധതിയും ഒരു ദിവസം നടപ്പിലാക്കും. വ്യക്തിത്വ വികസന ക്ലാസുകള്‍, ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ്, കലാപരിപാടികള്‍ എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കുന്നുണ്ട് . പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അബ്ദുല്ല അധ്യക്ഷനായി വിപുലമായ സ്വാഗത സംഘവും ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.