ഓര്‍ക്കാട്ടേരി റെയിഞ്ച് ഇസ്ലാമിക് കലാമേള: എംഎം മദ്രസ ജേതാക്കള്‍

0
200

light-4-Parco - Copyവടകര: ഓര്‍ക്കാട്ടേരി റെയിഞ്ച് ജംയത്തുല്‍ മുഅല്ലിമീനും റെയിഞ്ച് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കലാ മത്സരത്തില്‍ ആതിഥേയരായ ഓര്‍ക്കാട്ടേരി എംഎം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്രസ ഓവറോള്‍ ചാമ്പ്യന്മാരായി. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ റെയിഞ്ചിലെ 23 മദ്രസകളിലെ അഞ്ഞൂറിലധികം കുട്ടികള്‍ പങ്കെടുത്തു.
സിറാജുല്‍ഹുദ മദ്രസ, നൂറുല്‍ ഇസ്ലാം മദ്രസ ഒഞ്ചിയം, യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഓര്‍ക്കാട്ടേരി എംഎം മദ്രസയില്‍ നടന്ന ചടങ്ങ് കുന്നത്ത് 555555555555555മൊയ്തു ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. തയുള്ളതില്‍ കുഞ്ഞബ്ദുല്ല, നാസര്‍ എടച്ചേരി, എം.കെ.യൂസുഫ് ഹാജി, മജീദ് ഹാജി വെളളികുളങ്ങര, കെ.ഇ.ഇസ്മയില്‍, എ വി അബൂബക്കര്‍ മൗലവി, ഷാഹുല്‍ ഹമീദ് ബാഖവി, മുസ്തഫ പുതുശ്ശേരി, എം.പി അബ്ദുല്‍ ജബ്ബാര്‍ മൗലവി, ജംഷീര്‍ ദാരിമി, ഹാരിസ് റഹ്മാനി, മുഹ്‌സിന്‍ വാഫി, സവാദ് എടച്ചേരി, നൗഫല്‍ യമാനി, അബ്ദുല്‍ റസാഖ് ഹുദവി എന്നിവര്‍ പ്രസംഗിച്ചു.