ശബരിമല ദര്‍ശനത്തിന് പോയ യുവതിയുടെ വീടിന് മുന്നില്‍ പ്രതിഷേധം

0
460

 

light-4-Parco - Copyകൊയിലാണ്ടി: ശബരിമല ദര്‍ശനത്തിന് പോയ യുവതിയുടെ വീടിന് മുന്നില്‍ ശബരിമല കര്‍മസമിതിയുടെ പ്രതിഷേധം. പൊയില്‍ക്കാവ് തുവ്വക്കാട് പറമ്പില്‍ നിലാ ഹൗസില്‍ ബിന്ദു ഹരിഹരന്റെ വീട്ടിനു മുന്നിലാണ് കര്‍മസമിതി പ്രതിഷേധ നാമജപം സംഘടിപ്പിച്ചത്.
സംഘര്‍ഷം കണക്കിലെടുത്ത് കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സന്നാഹം വീടിന് ചുറ്റും ഏര്‍പെടുത്തിയിരുന്നു. വീട്ടിലേക്കുളള ഇടവഴിയില്‍ നിലയുറപ്പിച്ച പ്രതിഷേധക്കാര്‍ ഏറെ നേരം നാമജപം നടത്തി. യുവതികള്‍ സന്നിധാനത്ത് നിന്നു തിരിച്ചറിങ്ങിയെന്ന 555555555555555വിവരത്തെ തുടര്‍ന്ന് പ്രതിഷേധ സമരം അവസാനിപ്പിച്ചു.
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ തലശ്ശേരി പാലയാടുളള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡിസിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ബിന്ദു. മുമ്പ് കൊയിലാണ്ടി കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിരുന്നു. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിനിയായ ബിന്ദു ഞായറാഴ്ചയാണ് ശബരിമലക്ക് പോയത്.