മുസ്തഫ മുട്ടുങ്ങലിന് ശൈഖ് സായിദ് ഈയര്‍ എക്‌സലന്‍സി അവാര്‍ഡ്

0
409

light-4-Parco - Copy
വടകര: യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി അംഗം മുസ്തഫ മുട്ടുങ്ങലിന് ശൈഖ് സായിദ് ഈയര്‍ ദര്‍ശന എക്‌സലന്‍സി അവാര്‍ഡ്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവര്‍ക്ക് നല്‍കുന്നതാണ് ശൈഖ് സായിദ് ഈയര്‍ ദര്‍ശന എക്‌സലന്‍സി അവാര്‍ഡ്. മാതൃഭൂമി ഷാര്‍ജ ലേഖകന്‍ ഇ.ടി.പ്രകാശിനും പുരസ്‌കാരമുണ്ട്.
വടകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘തണല്‍’ എന്ന ജീവകാരുണ്യ സംഘടനയുടെ ട്രസ്റ്റി കൂടിയായ മുസ്തഫ മുട്ടുങ്ങല്‍ സീതിസാഹിബ് ഫൗണ്ടേഷന്‍ യുഎഇ വൈസ് പ്രസിഡന്റ്, കേരള മാപ്പിള കലാ അക്കാദമി സ്റ്റേറ്റ് സെക്രട്ടറി, കോഴിക്കോട് സിഎച്ച് സെന്റര്‍ ഷാര്‍ജ കമ്മറ്റി എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. മുക്കം ദാറുസലാഹ് അറബിക്ക് കോളജ് ഷാര്‍ജ പ്രസിഡന്റ് ആണ്. 35 വര്‍ഷമായി യുഎഇയിലുള്ള ചോറോട് സ്വദേശിയായ മുസ്തഫ ചന്ദ്രിക ഷാര്‍ജ ലേഖകന്‍ കൂടിയാണ്.

555555555555555