കളഞ്ഞു കിട്ടിയ തങ്കക്കട്ടികള്‍ ഉടമക്കു നല്‍കി മാതൃകയായി

0
485

light-4-Parco - Copy
നാദാപുരം: റോഡില്‍ നിന്ന് ലഭിച്ച തങ്ക കട്ടികള്‍ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിച്ച് മാതൃകയായി. കക്കട്ട് നെടുമണ്ണൂര്‍
സ്വദേശിയും നാദാപുരത്തെ ന്യൂ ഡൈ വര്‍ക്സ് ഉടമയുമായ അശോകന്റെ കയ്യില്‍ നിന്നാണ് 12.25 പവന്‍ തങ്കക്കട്ടികള്‍ നഷ്ടപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ നാദാപുരം പുളിക്കൂല്‍ റോഡിലാണ് ഇവ നഷ്ടമായത്. തുടര്‍ന്ന് ഇദ്ദേഹം നാദാപുരം പോലീസില്‍ പരാതി നല്‍കി. ഇതിനിടയില്‍ തങ്കകട്ടികള്‍ ലഭിച്ച ആള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റ് ഭാരവാഹിക്കു കൈമാറുകയുണ്ടായി. പിന്നീട് ഇരുവരും ചേര്‍ന്ന നാദാപുരം പോലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചു. ഇതറിഞ്ഞു സ്റ്റേഷനില്‍ എത്തിയ ഉടമക്ക് നാദാപുരം എസ്ഐ എന്‍.പ്രജീഷിന്റെ സാന്നിധ്യത്തില്‍ തങ്കക്കട്ടികള്‍ കൈമാറുകയായിരുന്നു. തങ്ക കട്ടികള്‍ക്ക് പൊതു വിപണിയില്‍ മൂന്നു ലക്ഷത്തോളം രൂപ വില വരുമെന്ന് അശോകന്‍ പറഞ്ഞു.

555555555555555