സേവന പ്രവര്‍ത്തനങ്ങളുമായി എന്‍എസ്എസ് ക്യാമ്പ്

0
235


light-4-Parco - Copyവടകര: കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് ആഭിമുഖ്യത്തിലുള്ള സപ്തദിന സഹവാസ ക്യാമ്പ് ചോറോട് കെഎഎം യുപി സ്‌കൂളില്‍ ആരംഭിച്ചു. സി.കെ.നാണു എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം, മാലിന്യ മുക്ത ഗ്രാമം തുടങ്ങിയ പൊതുവിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്യാമ്പ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സുഭിക്ഷം, ആരോഗ്യ വിചാരം, മന:ശാസത്രം, പാത നവീകരണം, ഔഷധതോട്ട നിര്‍മാണം, ലിംഗസമത്വം, ഓപ്പണ്‍ ഫോറം, നാടക കളരി, പുസ്തകപ്പയറ്റ്, നാടന്‍പാട്ട് ശില്പശാല, ഗൃഹസന്ദര്‍ശനം തുടങ്ങിയ പരിപാടികള്‍ 555555555555555നടക്കും.

ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സിബില അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ കെ.സൂര്യ ക്യാമ്പ് വിശദീകരിച്ചു. വിജില അമ്പലത്തില്‍, ജിഷ പനങ്ങാട്ട്, രാജീവന്‍ അമ്പലത്തില്‍, ഹരീന്ദ്രന്‍, മധു ചോലയില്‍, ചെനങ്കി ബാലകൃഷ്ണന്‍, എ.കെ.അശോകന്‍, വി.കെ.ബാബു, പി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ടി.വി.ധന്യ സ്വാഗതവും എസ്.സജീഷ് നന്ദിയും പറഞ്ഞു