ബാങ്ക് ഇടപാടുകള്‍ ഇന്ന് നടത്തുക; ചൊവ്വയും ബുധനും അവധി

0
440

light-4-Parco - Copy

മുംബൈ: തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിച്ചു. ചൊവ്വയും ബുധനും അവധിയായതിനാല്‍ ഇന്നു ബാങ്കുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ചൊവ്വാഴ്ച ക്രിസ്മസ് അവധി പ്രമാണിച്ചും 26ന് പണിമുടക്ക് നടക്കുന്നതിനാലുമാണ് വീണ്ടും അവധി വരുന്നത്. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയെ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് 26ലെ പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ വേജ് സെറ്റില്‍മെന്റിനെതിരെ നടന്ന പണിമുടക്കിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച അവധിയായത്. ഇതിന് പിന്നാലെ നാലാം ശനിയും ഞായറാഴ്ചയും അവധി വന്നതോടെ എടിഎമ്മുകള്‍ ഉള്‍പ്പടെ കാലിയായി.

555555555555555