ഇംഗ്ലീഷ് ലൈബ്രറി പദ്ധതിയുമായി തോടന്നൂര്‍ യുപി

0
194

light-4-Parco - Copyവടകര: പുതുതായി ആരംഭിച്ച ഇംഗ്ലീഷ് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി തോടന്നൂര്‍ യുപി സ്‌കൂളില്‍ ഇംഗ്ലീഷ് ലൈബ്രറി പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും അറിവ് നേടാന്‍ ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി. ഓരോ ക്ലാസിലും നൂറില്‍ കുറയാത്ത പുസ്തകങ്ങളുള്ള ലൈബ്രറിയാണ് സജ്ജീകരിച്ചിട്ടുള്ളത്. ക്ലാസ് അധ്യാപകനും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിക്കും ചുമതല നല്‍കിയിരിക്കുന്നതിന് പുറമേ രണ്ട് ഇംഗ്ലീഷ് അധ്യാപകര്‍ക്ക് മൊത്തം ചുമതലയും നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷ് ലൈബ്രറി പദ്ധതിയുടെ 555555555555555ഉദ്ഘാടനം സംസ്ഥാനതല ഇംഗ്ലീഷ് റിസോഴ്‌സ് അധ്യാപകന്‍ വടയക്കണ്ടി നാരായണന്‍ നിര്‍വഹിച്ചു. മാതൃഭാഷയായ മലയാളത്തെ പെറ്റമ്മയെപ്പോലെ സ്‌നേഹിക്കുകയും ഇംഗ്ലീഷ് ഭാഷയെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയുമാണ് ചെയ്യേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് മഹേഷ് പയ്യട അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബവിത്ത് മലോല്‍, പ്രധാനാധ്യാപകന്‍ സി.കെ. മനോജ് കുമാര്‍, കെ.രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.