ആകാശ വിസ്മയങ്ങള്‍ ആസ്വദിച്ച് വിദ്യാര്‍ഥികള്‍

0
360

light-4-Parco - Copyകോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ ആകാശ വിസ്മയങ്ങള്‍ അനാവരണം ചെയ്ത് ജ്യോതിശാസ്ത്ര പഠനക്യാമ്പ്. കോഴിക്കോട് ജില്ലയില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെയും സെന്റ് മൈക്കിള്‍സ് ആസ്‌ട്രോ ക്ലബിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ജ്യോതിശാസ്ത്ര പഠനക്യാമ്പ് വിജ്ഞാനപ്രദമായി. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിമുതല്‍ ശനിയാഴ്ച രാവിലെ 6 മണി വരെ നടക്കുന്ന ക്യാമ്പില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 150 വിദ്യാര്‍ഥിനികളാണ് 555555555555555പങ്കെടുക്കുന്നത്. ക്യാമ്പ് മേഖലാ ശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ മനാഷ് ബക്ഷി ഉദ്ഘാടനംചെയ്തു. നല്ല നിരീക്ഷണപാടവം ഉണ്ടെങ്കില്‍ ആര്‍ക്കും ജ്യോതിശാസ്ത്ര രംഗത്ത് ശോഭിക്കാം എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ.സുരേഷ്‌കുമാര്‍ മുഖ്യാതിഥിയായി. പ്രഫ.ശോഭീന്ദ്രന്‍ ഹരിത സന്ദേശം നല്‍കി. പിടിഎ പ്രസിഡന്റ് ഗിരീഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. സേവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. ജിന്റാ ചെറിയാന്‍, സിസ്റ്റര്‍ മേഴ്‌സി, സിസ്റ്റര്‍ ജയ ഷീല, അബ്ദുള്ള സല്‍മാന്‍, സുരേന്ദ്രന്‍ പുന്നശ്ശേരി, സുമ പള്ളിപ്രം, ഇ.എം. രാജന്‍, വി.ഷീജ തുടങ്ങിയവര്‍ സംസാരിച്ചു.