ഗ്രാമീണ ഭംഗി പകര്‍ന്ന ചിത്രങ്ങള്‍ കാണാന്‍ തിരക്കേറെ

0
553

ടി.ഇ.രാധാകൃഷ്ണന്‍
കല്ലേരി: ശ്രീ കല്ലേരി കുട്ടിച്ചാത്തന്‍ ഉത്സവത്തോടനുബന്ധിച്ച് ശ്രീജിത്ത് വിലാതപുരത്തിന്റെ ചിത്രപ്രദര്‍ശനം കാണാന്‍ തിരക്കേറുന്നു. പ്രളയം നക്കി തുടച്ച light-4-Parco - Copyഗ്രാമീണ ദ്യശ്യങ്ങളും പ്രകൃതി ഭംഗിയും കാന്‍വാസില്‍ പകര്‍ത്തി ശ്രദ്ധ നേടുകയണ് ശ്രീജിത്ത് വിലാതപുരം എന്ന യുവ ചിത്രകാരന്‍. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.അച്ചുതന്റെ അദ്ധ്യക്ഷതയില്‍ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
വര്‍ണങ്ങളുടെ ചാരുതയും ഭാവന വൈഭവവുമാണ് തണ്ണീര്‍പന്തല്‍ വിലാതപുരത്തെ ശ്രീജിത്ത് ജലച്ചായ ചിത്രരചനയില്‍ ശ്രദ്ധേയനാകുന്നത്… പുതു തലമുറക്ക് അന്യമായ ഗ്രാമീണ കാഴ്ചകളാണ് ശ്രീജിത്തിന്റെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. നാട്ടില്‍പുറത്തെ ചന്തകള്‍, കാളപൂട്ട്, പാടവും കൃഷിക്കാരും, പുഴയിലെ തോണിയാത്ര, കടപ്പുറം തുടങ്ങി ഗ്രാമത്തിന്റെ തെളിമ നിറഞ്ഞ കാഴ്ചകളാണ് ഏറെയും.
പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ശ്രീജിത്ത് ചിത്രകലയില്‍ ബിരുദമെടുത്തത്. വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ചോമ്പാല ആര്‍ട്ട് ഗാലറി, തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയം, പോണ്ടിച്ചേരി, കോയമ്പത്തൂര്‍, ദുബായ് 555555555555555എന്നിവിടങ്ങളിലും എക്‌സിബിഷന്‍ നടത്തിയിട്ടുണ്ട്. അക്രിലിക്, ഓയില്‍ പെയിന്റ് എന്നിവയിലും രചന നടത്താറുണ്ട്. 2018ലെ ആര്‍ട്ട്‌മെ സ്‌ട്രോ സ്‌പെഷല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തണ്ണീര്‍പ്പന്തല്‍ ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിലൂടെ വളര്‍ന്ന ഈ യുവ ചിത്രകാരന്‍ വിലാതപുരത്തെ മാധവന്റെയും ദേവിയുടെയും മകനാണ്. അഞ്ചു വര്‍ഷത്തോളം അബുദാബിയില്‍ ചിത്രകല അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
22 വരെയാണ് കല്ലേരിയിലെ ചിത്രപ്രദര്‍ശനം. പി.ഹരീന്ദ്രനാഥ്, വി.ടി.ബാലന്‍, ആര്‍ട്ടിസ്റ്റ് ജഗദീഷ് പാലയാട്, രമേശന്‍ അഞ്ജനം പുറമേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ടി. സുധീഷ്, ഫൈറ്റേഴ്‌സ് ക്ലബ്ബ് സെക്രട്ടറി എം.കെ ഷിഖില്‍ എന്നിവര്‍ സംസാരിച്ചു.