യുവാവിന്റെ സത്യസന്ധത: ഇതര സംസ്ഥാന തൊഴിലാളിക്ക് പണം തിരിച്ച് കിട്ടി

0
357

നാദാപുരം: റോഡില്‍ നിന്ന് വീണു കിട്ടിയ പതിനായിരത്തിലേറെ രൂപ ഇതര സംസ്ഥാന തൊഴിലാളിയായ ഉടമസ്ഥന് നല്‍കി യുവാവ് മാതൃകയായി. പുളിയാവ് കണിയോത്ത് സുമേഷാണ് പണം ഉടമസ്ഥന് തിരികെ നല്‍കിയത്. കഴിഞ്ഞ ദിവസമാണ് വളയം കളരിമുക്കില്‍ റോഡില്‍ നിന്ന് പതിനൊന്നായിരത്തോളം രൂപ സുമേഷിന് ലഭിച്ചത്. തുടര്‍ന്ന് സുമേഷ് വളയം പോലീസ് സ്റ്റേഷനിലെത്തി പണം ഏല്‍പിക്കുകയായിരുന്നു. ഇതിനിടയിലാണ് പാനൂരില്‍ താമസിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളി അഫ്സല്‍ഷേക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയത്. വാണിമേലിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയില്‍ പണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അഫ്സല്‍ ഷേക്കിന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്തുകയും സുമേഷ് പോലീസ് സാന്നിധ്യത്തില്‍ തുക ഉടമസ്ഥന് കൈമാറുകയുമായിരുന്നു. സുമേഷിന്റെ സത്യസന്ധതയെ പോലീസും നാട്ടുകാരും അഭിനന്ദിച്ചു.

light-4-Parco