പാഴ്‌വസ്തുക്കളില്‍ നിന്നു വിസ്മയങ്ങള്‍ തീര്‍ത്ത് ആകാശ്

0
312

ആയഞ്ചേരി: പാഴ്‌വസ്തുക്കളില്‍ നിന്ന്  കരകൗശല ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് ശ്രദ്ധേയനായ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് വീണ്ടും അംഗീകാരം. ആയഞ്ചേരിയിലെ വരയാലില്‍ ആകാശ് ജെ. രാജാണ് ബഹുമതിക്ക് അര്‍ഹനായത്. സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവൃത്തിപരിചയ മേളയില്‍ പാഴ്‌വസ്തുക്കളില്‍ നിന്നുള്ള ഉല്‍പന്ന നിര്‍മാണ light-4-Parcoമത്സരത്തില്‍ ആകാശിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. ചിരട്ട, കുപ്പി, പ്ലാസ്റ്റിക് ബോട്ടില്‍, ഈര്‍ക്കില്‍, ടയര്‍, ഐസ്‌ക്രീം ബോള്‍ തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിച്ചാണ് വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത്.
നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആകാശ് പ്രവൃത്തിപരിചയ മേളയില്‍ ആദ്യമായി പങ്കെടുക്കുന്നത്. അന്ന് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. തൊട്ടടുത്ത വര്‍ഷം സംസ്ഥാന മേളയില്‍ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാനത്ത് എ. ഗ്രേഡോടെ രണ്ടാം സ്ഥാനവും ഏഴാം ക്ലാസിലെ പഠനകാലത്ത് എ ഗ്രേഡും നേടി. ഇപ്പോള്‍ വടകര ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ആകാശ്. സഹോദരി ദേവനന്ദയും നാലാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പ്രവൃത്തി പരിചയമേളയില്‍ വിവിധ തലങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. വരയാലില്‍ രാജന്റെയും ജിഷയുടെയും മകനാണ് ഈ കൊച്ചു മിടുക്കന്‍.