പോലീസുകാരനെ അഭിഭാഷകന്‍ കുത്തിപരിക്കേല്‍പിച്ചു

0
1023

കൊയിലാണ്ടി: കോടതി വരാന്തയില്‍ സിവില്‍ പോലീസ് ഓഫീസറെ അഭിഭാഷകന്‍ കുത്തി പരിക്കേല്‍പിച്ചു. എലത്തൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ വടകര കീഴല്‍ സ്വദേശി ഉണിതരോത്ത് രജീഷിനാണ് (36) കുത്തേറ്റത്. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കൊയിലാണ്ടി ബാറിലെ അഭിഭാഷകനായ മഹേഷ് ആണ് കുത്തി പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് കോടതി പിരിഞ്ഞ സമയത്ത് വരാന്തയില്‍ നില്‍ക്കുമ്പോള്‍ കാറിന്റെ താക്കോല്‍ കൊണ്ട് കഴുത്തില്‍ തലങ്ങും വിലങ്ങും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ പോലീസുകാരനുമായി തര്‍ക്കമുണ്ടായിരുന്നതായി പറയുന്നു. ഇത് അക്രമത്തിലേക്ക് മാറുകയായിരുന്നു.

light-8-Parco