പഴമയുടെ പുതുമ തേടി ഒരു ഗ്രാമയാത്ര

0
313

വടകര: പഴമയുടെ പുതുമ തേടി തോടന്നൂര്‍ യുപി സ്‌കൂളിന്റെ ഗ്രാമയാത്ര. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് ഫീല്‍ഡ് ട്രിപ്പ് ഗ്രാമയാത്ര സംഘടിപ്പിച്ചത്. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം കുറഞ്ഞു വരുന്ന ഇക്കാലത്ത് ചെളി നിറഞ്ഞ വയല്‍ വരമ്പിലൂടെയുള്ള യാത്ര കുട്ടികള്‍ക്ക് കൗതുകമായി. സ്‌കൂളിനടുത്തുള്ള ഇരപുരത്ത് താഴെ വയലിലൂടെ കുട്ടികള്‍ നടന്ന് കാഴ്ചകള്‍ കണ്ടു. വയലിലെ നെല്‍കൃഷി, മരച്ചീനി, വാഴ കൃഷി, പച്ചക്കറി എന്നിവ നേരിട്ട് കണ്ട് കൃഷി രീതികള്‍ കുട്ടികള്‍ മനസ്സിലാക്കി. വയലിലൂടെ പോകുന്ന കനാല്‍, കൈത്തോട് എന്നിവ കണ്ടാണ് കുട്ടികള്‍ മടങ്ങിയത്. യാത്രക്ക് അധ്യാപകരായ സുബൈര്‍, സജിത്.സി.ആര്‍, ഇ. കീര്‍ത്തി, അജിത എന്നിവര്‍ നേതൃത്വം നല്‍കി.

light-8-Parco