ഡല്‍ഹിയിലെ കലാ ഉത്സവിലേക്ക് വടകര സ്വദേശിയും

0
610

വടകര: ഡിസംബര്‍ 12 മുതല്‍ 15 വരെ ഡല്‍ഹിയില്‍ നടക്കുന്ന ഹ്യുമന്‍ റിസോഴ്സ് ഡവലപ്മെന്റ് മന്ത്രായലത്തിന്റെ കലാ ഉത്സവ് പരിപാടിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഗൗതം കൃഷ്ണയും. സംസ്ഥാന കലോല്‍സവത്തില്‍ കഥകളി സംഗീതം, ദേശഭക്തിഗാനം എന്നീ ഇനങ്ങളില്‍ എ ഗ്രേഡ് നേടിയ ഗൗതം കൃഷ്ണ കലാനിലയം ഹരിയുടെ ശിഷ്യനാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ഒമ്പതു മുതല്‍ പ്ലസ്ടു വരെയുള്ള തെരഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് കലാ ഉത്സവ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ എസ്എസ്എ ആണ് ഈ പരിപാടിയുടെ സംഘാടകര്‍.

light-8-Parco