വണ്‍ഡേ വര്‍ക്ക്‌ഷോപ്പ് ശ്രദ്ധേയമായി

0
205

നാദാപുരം: വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ പത്ത് സി ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച വണ്‍ഡേ വര്‍ക്ക്‌ഷോപ്പ് ശ്രദ്ധേയമായി. ഗൈഡന്‍സ്, മോട്ടിവേഷന്‍, കൗണ്‍സിലിംഗ്, ടീം ടീച്ചിംഗ്, സബ്ജക്ട് ക്ലിനിക്ക് എന്നീ സെഷനുകളില്‍ പ്രഗല്‍ഭര്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ വി.രാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. ക്ലാസ് ലീഡര്‍ സഫ്‌ന സി.എച്ച് അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ.സുഗുണന്‍, ട്രെന്റ് കേരള കോച്ച് റഷീദ് കോടിയൂറ, ട്രെയിനര്‍മാരായ പി.കെ.അബൂബക്കര്‍, വി.പി സിറാജ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
ടി.കെ.സജീവന്‍, വി.പി.ശ്രീജ, എം.പി.ശ്രീകാന്ത്, എ.പി. രാജീവന്‍, വി.വി. പ്രീത, സഹദ് ടി, മുഹമ്മദ് അഫ്‌ലഹ്, അനുമിത്ര, ക്ലാസ് ടീച്ചര്‍ എടത്തില്‍ നിസാര്‍ എന്നിവര്‍ സംസാരിച്ചു. നന്ദന പി.കെ. സ്വാഗതവും അക്ഷയ് ബാബു നന്ദിയും പറഞ്ഞു. കേരള ചരിത്രം വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു.

light-8-Parco-1