വനിതാ മതില്‍: ജില്ലാതല സംഘാടക സമിതി 11 ന്

0
190

 

കോഴിക്കോട്: നവോഥാനമൂല്യസംരക്ഷണം എന്ന സന്ദേശവുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന വനിതാ മതിലിന്റെ ജില്ലാതല സംഘാടക സമിതി യോഗം 11 ന് രണ്ടുമണിക്ക് സിവില്‍ സ്റ്റേഷനിലെ ഡിപിസി ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ കണ്‍വീനറായും ഐ ആന്റ് പിആര്‍ഡി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോയിന്റ് കണ്‍വീനറുമായാണ് സംഘാടക സമിതി. വനിതാ ശിശു വികസന വകുപ്പിനാണ് മുഖ്യ സംഘാടന ചുമതല. തദ്ദേശ സ്വയംഭരണം പട്ടികജാതി, പട്ടികവര്‍ഗം പിന്നോക്ക വികസനം, സാംസ്‌കാരികം വ്യവസായം വിദ്യാഭ്യാസം സഹകരണം പൊതുഭരണം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തമുണ്ടാകും.
ആശ, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍ യൂനിവേഴ്‌സിറ്റികള്‍, തദ്ദേശ സ്വയംഭരണ light-8-Parco-1സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, യുവജന സംഘടനകള്‍, യുവജന കമ്മീഷന്‍, മത്സ്യത്തൊഴിലാളികള്‍, ഇതര തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നവര്‍, വിവര സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, വനിതാ ഗ്രൂപ്പുകള്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതാ പ്രതിനിധികള്‍, പ്രമുഖ വ്യക്തികള്‍, സിനിമാ സാംസ്‌കാരിക-സാമുഹിക രംഗത്തുള്ളവര്‍, ഉയര്‍ന്ന പദവി വഹിച്ചു വരുന്ന വനിതകള്‍ എന്നിവരുടെ കുടി പങ്കാളിത്തം ഉറപ്പു വരുത്തും. വിവിധമന്ത്രിമാര്‍ക്ക് ജില്ലകളില്‍ ചുമതല നല്‍കിയിട്ടുണ്ട്. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവര്‍ക്കാണ് കോഴിക്കോട് ജില്ലയുടെ ചുമതല. മാഹി മുതല്‍ രാമനാട്ടുകര വരെയാണ് ജില്ലയില്‍ വനിതകള്‍ അണിനിരക്കുക.