നാട് ഇനി തെരുവ് വിളക്കിന്റെ പ്രഭാവലയത്തില്‍

0
202

നാദാപുരം: ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് വിളക്കുകള്‍ മിഴി തുറന്നു. കല്ലുനിര, ചുഴലി, നിരവ്, കുറ്റിക്കാട്, ചെറുമോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റുകളും കണ്ടി വാതുക്കല്‍ മലയോരത്ത് തെരുവ് വിളക്കുകളുമാണ് സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയിലൂടെ അനുവദിച്ച നാലര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വിവിധ ഭാഗങ്ങളില്‍ മിനി light-8-Parco-1മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. മാഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കല്ലുനിരയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. സുമതി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ.കെ.രവീന്ദ്രല്‍ അധ്യക്ഷത വഹിച്ചു. എന്‍.പി.കണ്ണന്‍, പി.കെ.ശങ്കരന്‍, പി.എസ്.പ്രീത, സി.പി.അംബുജം, എന്‍.പുഷ്പ, കെ.പി.ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ആദിവാസി കോളനി നിവാസികള്‍ക്ക് ആശ്വാസമായി 40 തെരുവ് വിളക്കുകളാണ് പഞ്ചായത്ത് ഒരുക്കിയത്. ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് മലയോര മേഖലയില്‍ തെരുവ് വിളക്കള്‍ സ്ഥാപിച്ചിരിക്കുന്നത്. കാട്ടാന ശല്യം രൂക്ഷമായ മേഖലകൂടിയായ ഇവിടെ വെളിച്ചമെത്തിയത് പട്ടികവര്‍ഗ കോളനി നിവാസികള്‍ക്ക് ഏറെ ആശ്വാസമായി.

ചെറുമോത്ത് നടന്ന മറ്റൊരു ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.എം.വി അബ്ദുല്‍ 9ഹമീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സി.വി കുഞ്ഞബ്ദുല്ല, അസി.സെക്രട്ടറി കെ.കെ വിനോദന്‍, സി.കെ ഉസ്മാന്‍ഹാജി, സികെ അബൂട്ടി ഹാജി, കോറോത്ത് അഹമ്മദ് ഹാജി, എ.വി അശോകന്‍, പി.കെ സുബൈര്‍, കെ.പി കുഞ്ഞാലി ഹാജി എം.വി അബൂബക്കര്‍ ഹാജി, ടി.സി സുബൈര്‍, ബഷീര്‍ കോട്ടാളന്‍, കേരി അമ്മദ് ഹാജി, കെ.കെ നാസര്‍, എം.വി നസീര്‍, എം.സി നാസര്‍, സി.എം കുഞ്ഞമ്മദ്, അമ്മദ് കുറുമാഞ്ഞി, മുനീര്‍ സി.കെ എന്നിവര്‍ പ്രസംഗിച്ചു.