കെ വി ഹുസൈനാർ ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി

0
141

 

വടകര: അഴിത്തലയിലെ മത സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന കെ വി ഹുസൈനാർ ഹാജിയുടെ അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം എം സി വടകര ഉദ്ഘാടനം ചെയ്തു. സി പി ഹമീദ് അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ കെ മഹമൂദ്, എം ഫൈസൽ, അഡ്വ. അബ്ദുള്ള മണപ്രത്ത്, എ പി മഹമൂദ് ഹാജി, എൻ എ ബക്കർ, പി സഫിയ, എൻ സാഹിറ, സി ഹമീദ്, ടി മമ്മു, പി വി നൗഷാദ് എന്നിവർ സംസാരിച്ചു. പി വി അൻസാർ സ്വാഗതവും പി വി ഹാഷിം നന്ദിയും പറഞ്ഞു.

light-8-Parco-1